കാര്‍ ഡിവൈഡറില്‍ ഇടിച്ച് കെട്ടിടത്തിന്റെ രണ്ടാം നിലയിലേക്ക്; വീഡിയോ

കാര്‍ ഡിവൈഡറില്‍ ഇടിച്ച് കെട്ടിടത്തിന്റെ രണ്ടാം നിലയിലേക്ക്; വീഡിയോ

കാലിഫോര്‍ണിയ: അപകടങ്ങള്‍ സംഭവിക്കുന്നത് ഇപ്പോള്‍ സ്ഥിരം വാര്‍ത്തയായിക്കൊണ്ടിരിക്കുകയാണ്.  എന്നാല്‍ കാലിഫോര്‍ണിയയില്‍ സംഭവിച്ചിരിക്കുന്നത് ഏവരെയും ഞെട്ടിക്കുന്ന ഒരപകടമാണ്. റോഡിലൂടെ പോകുകയായിരുന്നു കാര്‍ കെട്ടിടത്തിന്റെ രണ്ടാം നിലയിലേക്ക് പാഞ്ഞുക്കയറിയാണ് അപകടമുണ്ടായത്.

Unbelievable new surveillance video shows a car hitting a median and launching into the second story of a Santa Ana dentist office. Driver and passenger transported with minor injuries. @NBCLA @ChristineNBCLA pic.twitter.com/Yw4poZXUNR

— Kenny Holmes (@KHOLMESlive) January 15, 2018

ഒടുവില്‍ പൊലീസ് വന്നപ്പോഴാണ്  വാഹനം  അപകടം സംഭവിച്ചതിന്റെ കാരണം കാഴ്ചകാര്‍ക്ക് മനസിലായത്. അമിതവേഗത്തില്‍ പോക്കറ്റ് റോഡില്‍ നിന്നും വന്ന കാര്‍ കോണ്‍ഗ്രീറ്റ് മീഡിയനില്‍ തട്ടി പറന്ന് മുകളിലത്തെ നിലയില്‍ ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ ഉയര്‍ന്ന് രണ്ടാം നിലയില്‍ ഇടിച്ചുകയറുകയായിരുന്നു എന്നാണ് പൊലീസ് നല്‍കിയ വിശദീകരണം.അപകടത്തെത്തുടര്‍ന്ന് കെട്ടിടത്തില്‍ തീപിടിത്തവുമുണ്ടായി. യാത്രക്കാര്‍ രണ്ടുപേരും നിസ്സാരമായ പരിക്കുകളോടെ  രക്ഷപ്പെട്ടു.

OCFA in Santa Ana with a vehicle that crashed into the second floor of a small Office building. The vehicle hit the center divider and went airborne and landed into the building. One person self extricated, the other person is still trapped in the vehicle. USAR from OCFA On scene pic.twitter.com/Lm5b4oyCIm

— OCFA PIO (@OCFA_PIO) January 14, 2018