കൈക്കൂലിക്കേസ്: ബ്രസീൽ മുൻ പ്രസിഡന്‍റ്  പോലീസിൽ കീഴടങ്ങി

കൈക്കൂലിക്കേസ്: ബ്രസീൽ മുൻ പ്രസിഡന്‍റ്  പോലീസിൽ കീഴടങ്ങി

സംപൗളോ: കൈക്കൂലിക്കേസിൽ ജയിൽ ശിക്ഷയ്ക്കു വിധിയ്ക്കപ്പെട്ട ബ്രസീൽ മുൻ പ്രസിഡന്‍റ് ലുലാ ഡി സിൽവ പോലീസിൽ കീഴടങ്ങി. ശനിയാഴ്ച രാത്രിയിൽ സ്വന്തം ഓഫീസിലെത്തി കീഴടങ്ങുകയായിരുന്നു. 

ജയിൽ ശിക്ഷയിൽനിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ലുലാ നൽകിയ ഹർജി ബ്രസീൽ സുപ്രീം കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. കൈക്കൂലിക്കേസിൽ കോടതി അദ്ദേഹത്തിന് 12 വർഷത്തെ ജയിൽ ശിക്ഷയാണ് വിധിച്ചിരുന്നത്. 

ഉ​​​​രു​​​​ക്കു​​​​ കമ്പനി തൊ​​​​ഴി​​​​ലാ​​​​ളി​​​​യാ​​​​യി​​​​രു​​​​ന്ന ലു​​​​ലാ ട്രേ​​​​ഡ് യൂ​​​​ണി​​​​യ​​​​ൻ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ത്തി​​​​ലൂ​​​​ടെ​​​​യാ​​​​ണു രാ​​​​ഷ്‌ട്രീയ​​​​ത്തി​​​​ലെ​​​​ത്തി​​​​യ​​​​ത്. ഒക്ടോബറിൽ നടക്കുന്ന പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ലൂലാ തയാറെടുക്കുന്നതിനിടെയാണ് ഹർജി കോടതി തള്ളിയത്.