ബ്ര​സീ​ലില്‍ അ​ഗ്നി​ക്കി​ര​യാ​യ 26 നി​ല കെ​ട്ടി​ടം ത​ക​ർ​ന്നു

ബ്ര​സീ​ലില്‍ അ​ഗ്നി​ക്കി​ര​യാ​യ 26 നി​ല കെ​ട്ടി​ടം ത​ക​ർ​ന്നു

സാ​വോ പോ​ളോ: ബ്ര​സീ​ലി​ലെ സാ​വോ പോ​ളോ​യി​ൽ അ​ഗ്നി​ക്കി​ര​യാ​യ 26നി​ല കെ​ട്ടി​ടം ത​ക​ർ​ന്നു. ചൊ​വ്വാ​ഴ്ച​യാ​ണ് കെ​ട്ടി​ടം അ​ഗ്നി​ക്കി​ര​യാ​യ​ത്. 160 അ​ഗ്നി​ശ​മന​സേ​ന ഉ​ദ്യോ​ഗ​സ്ഥ​ർ ചേ​ർ​ന്നു മ​ണി​ക്കൂ​റു​ക​ൾ​കൊ​ണ്ടാ​ണ് തീ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി​യ​ത്.

  എ​ന്നാ​ൽ ഒ​രാ​ൾ മ​രി​ക്കുകയും ഒ​രു അ​ഗ്നി​ശമ​ന​സേ​ന ഉ​ദ്യോ​ഗ​സ്ഥ​ന് പ​രി​ക്കേ​റ്റതായി​   പ്ര​ദേ​ശീ​ക മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. സം​ഭ​വ​ത്തെ തു​ട​ർ​ന്നു സ​മീ​പ​ത്തെ  കെ​ട്ടി​ട​ങ്ങ​ളി​ൽ​നി​ന്ന് ആ​ളു​ക​ളെ ഒ​ഴി​പ്പി​ച്ചു.

പ്ര​ദേ​ശി​ക സ​മ​യം ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ 1.30നാ​യി​രു​ന്നു തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ലെ​ന്നും സം​ഭ​വം അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.