രാഷ്ട്രീയ പ്രതിസന്ധിക്ക് അറുതിവരുത്തി ബൊളീവിയ പുതിയ തെരഞ്ഞെടുപ്പിലേയ്ക്ക്

രാഷ്ട്രീയ പ്രതിസന്ധിക്ക് അറുതിവരുത്തി ബൊളീവിയ പുതിയ തെരഞ്ഞെടുപ്പിലേയ്ക്ക്

ബൊളീവിയ: ബൊളീവിയയിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് അറുതിവരുത്തി പുതിയ തെരഞ്ഞെടുപ്പ് നടത്താൻ കോൺഗ്രസ് അനുമതി. ബൊളീവിയൻ കോൺഗ്രസിന്റെ ഇരു ചേംബറുകളും ഐകകണ്ഠേന ഒക്ടോബർ 20ന് നടന്ന തെരഞ്ഞെടുപ്പ് റദ്ദാക്കാനും പുതിയ തെരഞ്ഞെടുപ്പ് നടത്താനുമുള്ള ബില്ലിന് അനുമതി നൽകി. മെക്സിക്കോയിൽ രാഷ്ട്രീയ അഭയം തേടിയ മുൻ പ്രസിഡന്റ് ഇവോ മൊറാലിസ് ഇല്ലാതെയായിരിക്കും ബൊളീവിയയിൽ പുതിയ തെരഞ്ഞെടുപ്പ് നടക്കുക. രണ്ട് തവണയിൽ കൂടുതൽ പ്രസിഡന്റായവർക്ക് മത്സരിക്കാനാകില്ലെന്ന ബില്ലിലെ വ്യവസ്ഥയാണ് മൊറാലിസിന് തിരിച്ചടിയായത്.