ബാലിയിൽ ഇന്ത്യക്കാരൻ ഉൾപ്പെടെ നാല് പേർ ജയിൽ ചാടി

ബാലിയിൽ ഇന്ത്യക്കാരൻ ഉൾപ്പെടെ നാല് പേർ ജയിൽ ചാടി

ബാലി : ഇന്തോനേഷ്യയിലെ ബാലിയിൽ ഇന്ത്യക്കാരൻ ഉൾപ്പെടെ നാല് പേർ ജയിൽ ചാടി. ബാലിയിലെ കിർകോബാൻ ജയിലിൽ തുരങ്കം ഉണ്ടാക്കിയാണ് ഇവർ രക്ഷപ്പെട്ടത്. ഇന്ത്യക്കാരനായ സെയ്ദ് മുഹമ്മദ് ഉൾപ്പെടെ നാല് വിദേശികളാണ് ജയിൽ ചാടിയത്.

മയക്കുമരുന്നു കേസിലെ പ്രതികളാണ് ജയിൽ ചാടിയത്. 12 മീറ്റർ നീളമുള്ള തുരങ്കം ഉണ്ടാക്കിയാണ് ഇവർ രക്ഷപ്പെട്ടതെന്നാണ് സൂചന. രക്ഷപ്പെടുന്നതിനായി അഴുക്കുചാൽ ഉപയോഗപ്പെടുത്തുക ആയിരുന്നുവെന്നും റിപ്പോർട്ടുകൾ ഉണ്ട്.

പ്രതികൾ ദ്വീപ് വിട്ടുപോകാൻ സാധ്യതയില്ലെന്നും ഇവർക്കായുള്ള തെരച്ചിൽ ഉൗർജിതമാക്കിയതായും ജയിൽ ഗവർണർ പറഞ്ഞു.