ബഹ്‌റൈൻ പ്രതിഭ  വിദ്യാഭ്യാസ അവാർഡ് തുക  മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്  നൽകി 

ബഹ്‌റൈൻ പ്രതിഭ  വിദ്യാഭ്യാസ അവാർഡ് തുക  മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്  നൽകി 

മനാമ : ബഹ്‌റൈൻ പ്രതിഭ വിദ്യാഭ്യാസ അവാർഡിന്റെ  ഈ വർഷത്തെ അവാർഡ് തുക മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ ഫണ്ടിലേക്ക് കൈമാറി. 1,75,000 രൂപയാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽവെച്ച് നടന്ന ചടങ്ങിൽ പ്രതിഭ സെക്രട്ടറി ഷെരിഫ് കോഴിക്കോട് തുക കൈമാറി. പ്രതിഭ കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എൻ.കെ.അശോകൻ, പ്രജിൽ മണിയൂർ, അംഗങ്ങളായ അജിത് വാസുദേവൻ , രഞ്ജിത്ത്‌, വനിതാവേദി അംഗം ചിത്ര ലാൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
പ്ലസ്ടു മുതൽ ബിരുദാനന്തരബിരുദം വരെയുള്ള വിഭാഗത്തിൽപെട്ടവരും രക്തസാക്ഷിയായ ആളുടെ കുടുംബാംഗത്തിനുമാണ് അവാർഡ് സമ്മാനിക്കുന്നത്.
 അവാർഡ് തുക വർധിപ്പിക്കണം എന്ന് പ്രതിഭ വാർഷിക സമ്മേളനം തീരുമാനിച്ചിരുന്നു. പ്രതിഭ സ്വരലയയുടെ ആഭിമുഖ്യത്തിൽ സംഗീതപരിപാടി സംഘടിപ്പിച്ചാണ് അധികതുക കണ്ടത്തിയത്. ഈ തുകയാണ് ഈ വർഷത്തെ അവാർഡ് റദ്ദാക്കി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകിയത്.