റോഹിങ്ക്യകൾക്കെതിരെ അക്രമം: സൂചിക്ക് നൽകിയ പുരസ്കാരം പിൻവലിച്ചു

റോഹിങ്ക്യകൾക്കെതിരെ അക്രമം: സൂചിക്ക് നൽകിയ പുരസ്കാരം പിൻവലിച്ചു

മ്യാൻമർ നേതാവ്​ ഒാങ്​ സാങ്​ സൂചിക്ക് നൽകിയ എലി വീസൽ പുരസ്കാരം പിൻവലിച്ചു. യു.എസ് ഹോളോകോസ്റ്റ് മെമ്മോറിയൽ മ്യൂസിയമാണ് 2012 ൽ സമ്മാനിച്ച പുരസ്‌കാരം പിൻവലിച്ചത്. റോഹിങ്ക്യൻ വംശജർക്കെതിരെ മ്യാൻമർ സേന നടത്തുന്ന അക്രമങ്ങളിൽ പ്രതിഷേധിച്ചാണ് പുരസ്‌കാരം പിൻവലിച്ചത്.

2016 മുതൽ റോഹിങ്ക്യൻ വംശജർക്ക് നേരെ നടന്ന അക്രമങ്ങളുടെ കണക്കുകൾ പരിശോധിച്ച ശേഷമാണ് മ്യാൻമർ സ്റ്റേറ്റ് കൗൺസിലറായ സൂചിക്ക് നൽകിയ പുരസ്കാരം പിൻവലിക്കാൻ തീരുമാനിച്ചത്. രാജ്യത്തെ ന്യൂനപക്ഷ വിഭാഗമായ റോഹിങ്ക്യൻ വംശജർക്ക് നേരെ മ്യാൻമർ സൈന്യത്തിന്‍റെ നേതൃത്വത്തിൽ നടക്കുന്ന വംശീയാക്രമണത്തെ തുടർന്ന് നിരവധി പേർ കൊല്ലപ്പെടുകയും ഏഴു ലക്ഷംപേർ പലായനം ചെയ്യുകയും ചെയ്തു.