അഫ്ഗാനില്‍ വ്യോമാക്രമണം; താലിബാന്‍ ഭീകര നേതാവുള്‍പ്പടെ 36 ഭീകരര്‍ കൊല്ലപ്പെട്ടു

അഫ്ഗാനില്‍ വ്യോമാക്രമണം; താലിബാന്‍ ഭീകര നേതാവുള്‍പ്പടെ 36 ഭീകരര്‍ കൊല്ലപ്പെട്ടു

കാബൂള്‍ : അഫ്ഗാനിസ്ഥാനില്‍ രണ്ടിടങ്ങളിലായി നടന്ന വ്യോമാക്രമണത്തില്‍ താലിബാന്‍ ഭീകര നേതാവ് ഉള്‍പ്പെടെ 36 ഭീകരര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. താലിബാന്‍ ഭീകര നേതാവ് മുല്ല ഐദ്രിസും സംഘവുമാണ് കൊല്ലപ്പെട്ടത്. ഭാഗ്ലാന്‍, ഹെറാത്ത് എന്നിവിടങ്ങളിലായാണ് വ്യോമാക്രമണം നടന്നത്.

ഹെറാത്തില്‍ നടന്ന ആക്രമണത്തില്‍ ഭീകര നേതാവ് മുല്ല ഐദ്രിസ് ഉള്‍പ്പെടെ ആറ് ഭീകരരും , ഭാഗ്ലാന്‍ പ്രവിശ്യയില്‍ നടന്ന ആക്രമണത്തില്‍ 30 ഭീകരരുമാണ് കൊല്ലപ്പെട്ടത്.

അഫ്ഗാനിസ്ഥാനും താലിബാനുമായി നടത്താനിരുന്ന സമാധന ചര്‍ച്ചയില്‍ നിന്നും അമേരിക്ക പിന്‍മാറിയതിന് പിന്നാലെയാണ് ആക്രമണം നടന്നത്. കാബൂളില്‍ അമേരിക്കന്‍ സൈനികനടക്കം 12 പേരുടെ മരണത്തിനിടയാക്കിയ കാര്‍ബോംബ് ആക്രമണത്തിന്റെ ഉത്തരവാദിത്ത്വം താലിബാന്‍ ഏറ്റെടുത്ത സാഹചര്യത്തിലാണ് ചര്‍ച്ചയില്‍ നിന്നും അമേരിക്ക പിന്‍മാറിയത്.