അ​ഫ്ഗാ​നി​ല്‍ വ്യോ​മാ​ക്രമണം; 31 ഭീ​ക​ര​ര്‍ കൊ​ല്ല​പ്പെ​ട്ടു

അ​ഫ്ഗാ​നി​ല്‍ വ്യോ​മാ​ക്രമണം; 31 ഭീ​ക​ര​ര്‍ കൊ​ല്ല​പ്പെ​ട്ടു

ഗ​സ്നി: തെ​ക്കു​കി​ഴ​ക്ക​ന്‍ അ​ഫ്ഗാ​നി​സ്ഥാ​നി​ലുണ്ടായ വ്യോ​മാ​ക്ര​മ​ണ​ത്തി​ല്‍ 31 ഭീ​ക​ര​ര്‍ കൊ​ല്ല​പ്പെ​ട്ടു. 9 ചാ​വേ​റു​ക​ളും കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ കൂ​ട്ട​ത്തി​ലു​ണ്ടാ​യി​രു​ന്നെ​ന്ന് ഗ​വ​ര്‍​ണ​റു​ടെ വ​ക്താ​വ് അ​റി​യി​ച്ചു.

ഭീ​ക​ര​സം​ഘ​ട​ന​യാ​യ അ​ല്‍​ക്വ​യ്ദ​യു​മാ​യി ബ​ന്ധ​മു​ള്ള​വ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​തെ​ന്ന് അ​ഫ്ഗാ​ന്‍ അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

അ​ഫ്ഗാ​നിലെ ഗ​സ്നി പ്ര​വി​ശ്യ​യി​ല്‍ വ്യാഴാഴ്ച​യാ​ണ് വ്യോ​മാ​ക്ര​മ​ണമുണ്ടയത്. ഭീ​ക​ര​ര്‍ സ​ഞ്ച​രി​ച്ച കാ​റു​ക​ള്‍​ക്ക് നേ​രെ​യാ​ണ് വ്യോ​മാ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ഭീ​ക​ര​രെ അ​ല്‍​ക്വ​യ്ദ നേ​താ​വ് മ​റ്റൊ​രു താ​വ​ള​ത്തി​ലേ​ക്കു കൊ​ണ്ടു​പോ​കു​ന്പോ​ഴാ​ണ് മി​സൈ​ല്‍ വ​ര്‍​ഷി​ച്ച​ത്.