അ​ഫ്ഗാ​നി​സ്ഥാ​നില്‍ ചാ​വേ​റാ​ക്ര​മ​ണ​ത്തി​ല്‍ ഏ​ഴ് പേ​ര്‍​ക്ക് പ​രി​ക്ക്

അ​ഫ്ഗാ​നി​സ്ഥാ​നില്‍ ചാ​വേ​റാ​ക്ര​മ​ണ​ത്തി​ല്‍ ഏ​ഴ് പേ​ര്‍​ക്ക് പ​രി​ക്ക്

കാ​ബൂ​ള്‍: അ​ഫ്ഗാ​നി​സ്ഥാ​നി​ലെ ഖാ​ലാ​സ​യി​ലെ സൈ​നി​ക ക്യാമ്പി​നു സ​മീ​പ​മുണ്ടായ ചാ​വേ​റാ​ക്ര​മ​ണ​ത്തി​ല്‍ ഏ​ഴ് പേ​ര്‍​ക്ക് പ​രി​ക്ക്. ഖാ​ലാ​സ​യി​ലെ സൈ​നി​ക ക്യാമ്പി​നു സ​മീ​പ​മാ​ണ് ഞാ​യ​റാ​ഴ്ച രാ​വി​ലെ​ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. സ്ഫോ​ട​ന​ത്തി​ല്‍ പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​താ​യി പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ മു​ഹ​മ്മ​ദ് സ​ലീം പ​റ​ഞ്ഞു.

ആ​ക്ര​മ​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ആ​രും ഏ​റ്റെ​ടു​ത്തി​ട്ടി​ല്ല. ക​ഴി​ഞ്ഞ ദി​വ​സം ഗാ​ര്‍​ഡെ​സ് ന​ഗ​ത്തി​ലെ ഷി​യാ മോ​സ്കി​ലു​ണ്ടാ​യ ചാ​വേ​റാ​ക്ര​മ​ണ​ത്തി​ല്‍ മൂ​പ്പ​തി​ല​ധി​കം പേ​രാ​ണ് മ​രി​ച്ച​ത്. 50 പേ​ര്‍​ക്കു പ​രി​ക്കേ​റ്റു. മോ​സ്കി​ല്‍ പ്രാ​ര്‍​ഥ​ന​യ്ക്ക് എ​ത്തി​യ​വ​രു​ടെ​യി​ട​യി​ല്‍ ക​ട​ന്നു​കൂ​ടി​യ ചാ​വേ​റു​ക​ള്‍ പൊ​ട്ടി​ത്തെ​റി​ക്കു​ക​യാ​യി​രു​ന്നു.