ആ കറുത്ത വെള്ളി (ബ്ലാക്ക് ഫ്രൈഡേ) ഈ മാസം 24….

ആ കറുത്ത വെള്ളി (ബ്ലാക്ക് ഫ്രൈഡേ) ഈ മാസം 24….

അമേരിക്കയില്‍ ആരംഭിച്ച വാര്‍ഷിക ഷോപ്പിംഗ് ഉത്സവമാണ് ബ്ലാക്ക് ഫ്രൈഡേ. ഷോപ്പിംഗ് ഫെസ്റ്റിവല്‍ പോലെ വിലക്കുറവിന്റെ സമയം.ചില പ്രത്യേക മണിക്കൂറുകളും പ്രത്യേക ഉത്പന്നങ്ങളും ബ്ലാക്ക് ഫ്രൈഡേയെ വ്യത്യസ്തമാക്കുന്നു. ചുരുക്കി പറഞ്ഞാല്‍ ക്രിസ്മസ് ഷോപ്പിംഗ് സീസണിന്റെ അനൗദ്യോഗിക ആരംഭമാണ് ബ്ലാക് ഫ്രൈഡേ.

ഈ ദിവസം ലോകത്തിലെ നിരവധി റീട്ടെയിലര്‍മാര്‍ അവരുടെ ഉത്പന്നങ്ങള്‍ വമ്പിച്ച ഓഫറുകളും ഡിസ്‌കൗണ്ടുകളും വാഗ്ദാനം ചെയ്യും. ഈ വര്‍ഷം നവംബര്‍ 24നാണ് ബ്ലാക് ഫ്രൈഡേ. റീട്ടെയിലര്‍മാര്‍ക്കിടയില്‍ കടുത്ത മത്സരം നടക്കുന്ന സമയമാണ് ബ്ലാക് ഫ്രൈഡേ. ചിലര്‍ ബ്ലാക്ക് ഫ്രൈഡേയ്ക്ക് മുമ്പ് തന്നെ ഓഫറുകള്‍ നല്‍കി തുടങ്ങും. 

വാള്‍മാര്‍ട്ട്, ആമസോണ്‍ തുടങ്ങിയ ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റുകള്‍ ബാക്ല് ഫ്രൈഡേ ഓഫറുകള്‍ പ്രഖ്യാപിച്ചു കഴിഞ്ഞുപല ഇകൊമേഴ്‌സ് കമ്പനികളും കറുത്ത ഫ്രൈഡേയുടെ അന്ന് അര്‍ദ്ധരാത്രിയില്‍ വില്‍പ്പന നിര്‍ത്തലാക്കും