ഓസ്ട്രേലിയയില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റുള്‍പ്പെടെ പത്തോളം നയതന്ത്രസ്ഥാപനങ്ങള്‍ക്ക് സമീപം അജ്ഞാത പൊതികള്‍;  അടിയന്തര അന്വേഷണത്തിന് ഉത്തരവ്

ഓസ്ട്രേലിയയില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റുള്‍പ്പെടെ പത്തോളം നയതന്ത്രസ്ഥാപനങ്ങള്‍ക്ക് സമീപം അജ്ഞാത പൊതികള്‍;  അടിയന്തര അന്വേഷണത്തിന് ഉത്തരവ്

മെല്‍ബണ്‍: ഓസ്ട്രേലിയയില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റുള്‍പ്പെടെ പത്തോളം നയതന്ത്രസ്ഥാപനങ്ങള്‍ക്ക് സമീപം അജ്ഞാത പൊതികള്‍ കണ്ട സംഭവത്തിനെ തുടര്‍ന്ന് ഓസ്ട്രേലിയന്‍ അധികൃതര്‍ അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നു.ഇതിനെ തുടര്‍ന്ന് ഇന്ത്യ, യു.എസ് കോണ്‍സുലേറ്റുകള്‍ സ്ഥിതിചെയ്യുന്ന സെന്റ് കില്‍ഡ റോഡില്‍ അഗ്‌നിസുരക്ഷാ സേനയും ആംബുലന്‍സുകളും സജ്ജമാക്കിയിട്ടുണ്ടെന്നും, അതോടൊപ്പം, കോണ്‍സുലേറ്റുകള്‍ക്കും എംബസികള്‍ക്കും സമീപം കണ്ടെത്തിയ അജ്ഞാത പൊതികള്‍ പൊലിസ് പരിശോധിച്ചുവരികയാണെന്നും സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചെന്നും ഓസ്ട്രേലിയന്‍ ഫെഡറല്‍ പൊലിസ് ട്വീറ്റ് ചെയ്തിരിക്കുന്നു.

മാത്രമല്ല, ഓസ്ട്രേലിയന്‍ ഫെഡറല്‍ പൊലിസുമായി സഹകരിച്ച് അന്വേഷണം നടത്തുന്നുണ്ടെന്ന് മെട്രോപൊളിറ്റന്‍ ഫയര്‍ ബ്രിഗേഡ് വ്യക്തമാക്കിയിരിക്കുന്നു. കൂടാതെ, ഇന്ത്യ, യു.എസ് കോണ്‍സുലേറ്റുകള്‍ക്ക് പുറമെ യു.കെ, കൊറിയ, ജെര്‍മനി, ഇറ്റലി, സ്വിറ്റ്സര്‍ലാന്റ്, പാകിസ്താന്‍, ഗ്രീക്ക്, ഇന്തോനേഷ്യ കോണ്‍സുലേറ്റുകള്‍ക്കു മുന്നിലാണ് അജ്ഞാത പൊതികള്‍ കണ്ടെത്തിയിരിക്കുന്നത്. ഇതിനുപുറമെ, സുരക്ഷാ വസ്ത്രങ്ങള്‍ ധരിച്ചാണ് സുരക്ഷാ ഉദ്യാഗസ്ഥര്‍ കെട്ടിടങ്ങള്‍ക്കകത്തേക്ക് പ്രവേശിക്കുന്നത്. എന്നാല്‍,ആളപായങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല. മാത്രമല്ല, അടിയന്തര വെബ്സൈറ്റിലൂടെ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.കൂടാതെ,രണ്ടു ദിവസങ്ങള്‍ക്കു മുന്‍പ് സിഡ്നിയിലെ അര്‍ജന്റീന കോണ്‍സുലേറ്റിനു സമീപം സംശയാസ്പദമായ രീതിയില്‍ വെളുത്ത പൊടി കണ്ടെത്തിയിരുന്നു.