ചൈനയില്‍ ആദ്യ വിദേശ പ്ലാന്റ് ആരംഭിക്കാന്‍ ഒരുങ്ങി ടെസ്‌ല രംഗത്ത്

ചൈനയില്‍ ആദ്യ വിദേശ പ്ലാന്റ് ആരംഭിക്കാന്‍ ഒരുങ്ങി ടെസ്‌ല രംഗത്ത്

ബെയ്ജിംഗ്: ചൈനയില്‍ യുഎസിന് പുറത്തുള്ള ആദ്യ വിദേശ പ്ലാന്റ് ആരംഭിക്കാന്‍ ഒരുങ്ങി പ്രമുഖ ഇലക്ട്രിക് കാര്‍ നിര്‍മ്മാതാക്കളായ ടെസ്‌ല രംഗത്ത്. പ്രതിവര്‍ഷം അഞ്ച് ലക്ഷം ഇലക്ട്രിക് കാറുകള്‍ ഷാങ്ഹായ് പ്ലാന്റില്‍ നിന്നും നിര്‍മിക്കാനാണ് കമ്പനിയുടെ പദ്ധതി.

മാത്രമല്ല, ഷാങ്ഹായിലാണ് ആധുനിക 'ജിഗാഫാക്ടറി' ടെസ്‌ല സ്ഥാപിക്കുന്നത്. കൂടാതെ, മോഡല്‍ മൂന്ന് വൈ കാറുകളായിരിക്കും ഇവിടെ നിര്‍മിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ടെസ്‌ല പ്ലാന്റിനായി 140 ദശലക്ഷം ഡോളറിന് ഷാങ്ഹായിയില്‍ സ്ഥലം ഏറ്റെടുത്തത്.