മെല്‍ബണില്‍ ആക്രമണം; നിരവധിപേര്‍ക്ക് കുത്തേറ്റു

മെല്‍ബണില്‍ ആക്രമണം; നിരവധിപേര്‍ക്ക് കുത്തേറ്റു

മെല്‍ബണ്‍: ഓസ്ട്രേലിയയിലെ മെല്‍ബണില്‍ തിരക്കേറിയ സമയത്ത് റോഡില്‍ പരക്കേ ആക്രമണം. കത്തിയുമായി എത്തിയ ഒരു യുവാവ് ആളുകളെ കുത്തുകയായിരുന്നു. നിരവധി പേര്‍ക്ക് കുത്തേറ്റിട്ടുണ്ട്. ഒരാള്‍ മരിച്ചു. അക്രമിയെ പോലീസ് അറസ്റ്റു ചെയ്തു. കറുത്ത വസ്ത്രം ധരിച്ച ഉയരമുള്ള ആളാണ് അക്രമിയെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

പ്രദേശിക സമയം വെള്ളിയാഴ്ച ഉച്ചകഴിഞ്ഞാണ് ആക്രമണമുണ്ടായത്. ജോലിസ്ഥലങ്ങളില്‍ നിന്നിറങ്ങിയവര്‍ക്ക് നേരെയാണ് ആക്രമണം നടന്നത്. ഒരു കാറും അക്രമി കത്തിച്ചു. ഈ സംഭവം നടക്കുന്നതിനിടെയാണ് ആളുകള്‍ക്ക് നേരെ ആക്രമണം. 

പോലീസ് അക്രമിയെ കീഴ്പ്പെടുത്തുകയായിരുന്നു. ഇതിനിടെ ഇയാള്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായ പരിക്കുകളോടെ മൂന്നു പേര്‍ ചികിത്സയിലാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ആളുകള്‍ പ്രദേശത്ത് എത്തരുതെന്ന് വിക്ടോറിയ പോലീസ് മുന്നറിയിപ്പ് നല്‍കി.