ബഹ്റൈനില്‍ മലയാളി വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി

ബഹ്റൈനില്‍ മലയാളി വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി

മനാമ: മലയാളി വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. ചെങ്ങന്നൂര്‍ സ്വദേശി മനോജിന്റെയും റോസ് മനോജിന്റെയും മകനും ഇന്ത്യന്‍ സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുമായ ശ്രേയസ് മനോജിനെ (16)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച ബഹ്റൈനിലാണ് സംഭവം.

രാവിലെ കളിക്കാനിറങ്ങിയ ശ്രേയസിനെ ഉച്ചയായിട്ടും കണ്ടില്ല. മാതാപിതാക്കള്‍ മൊബൈല്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. ശേഷം പോലീസില്‍ പരാതി നല്‍കുകയും വൈകുന്നേരത്തോടെ ഗുദേബിയയില്‍ ഒരു കെട്ടിടത്തിനു മുകളില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയുമായിരുന്നു. ഉടന്‍ സ്ഥലത്തെത്തിയ പോലീസ് മൃതദേഹം സല്‍മാനിയ ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.