എക്‌സലന്‍സി അവാര്‍ഡ്: ഫ്ളോറ ഗ്രൂപ്പ് ചെയര്‍മാന്‍ വി.എ ഹസന്‍ ഹാജിയെ തിരഞ്ഞെടുത്തു

എക്‌സലന്‍സി അവാര്‍ഡ്: ഫ്ളോറ ഗ്രൂപ്പ് ചെയര്‍മാന്‍ വി.എ ഹസന്‍ ഹാജിയെ തിരഞ്ഞെടുത്തു

ദുബായ്: ഫ്ളോറ ഗ്രൂപ്പ് ചെയര്‍മാന്‍ വി.എ ഹസന്‍ ഹാജിയെ ഈ വര്‍ഷത്തെ എക്‌സലന്‍സി അവാര്‍ഡില്‍ തെരഞ്ഞെടുത്തതായി സംഘാടകര്‍ അറിയിച്ചു. ഗ്രാന്‍ഡ് മീലാദ് കോണ്‍ഫറന്‍സിനോടനുബന്ധിച്ചു നല്‍കുന്ന എക്‌സലന്‍സി അവാര്‍ഡിനാണ് ഹസന്‍ ഹാജിയെ തെരഞ്ഞെടുത്തിരിക്കുന്നത്. കാല്‍ നൂറ്റാണ്ടിലധികമായി തുടര്‍ന്നു വരുന്ന പ്രവാസി സേവനത്തിനും ആതുര സേവന ജീവകാരുണ്യപ്രവര്‍ത്തനത്തിനുമാണ് ഈ പുരസ്‌കാരം. നവംബര്‍ 23 ന് ദുബൈ ഹോര്‍ അല്‍ ആന്‍സ് യുണൈറ്റഡ് ഹൈപ്പര്‍ മാര്‍ക്കറ്റിനു പിന്‍വശമുള്ള വിശാലമായ ഗ്രൗണ്ടില്‍ നടക്കുന്ന ഗ്രാന്‍ഡ് മീലാദ് സമ്മേളനത്തില്‍ വെച്ചാണ് അവാര്‍ഡ് ദാനം നടക്കുക. 

സാന്ത്വനം തൃശൂര്‍ യു എ ഇ രക്ഷാധികാരിയായി പ്രവര്‍ത്തിക്കുന്ന ഹസന്‍ ഹാജി കേരളത്തിനകത്തും പുറത്തും നിരവധി ആശുപത്രികള്‍, ആതുരാലയങ്ങള്‍, അനാഥ മന്ദിരങ്ങള്‍ എന്നിവയുടെ നിര്‍മാണത്തിലും സാങ്കേതിക സഹായങ്ങളിലും മുഖ്യപങ്കാളിയായി പ്രവര്‍ത്തിച്ചു വരുന്നുണ്ട്. യു എ ഇ യിലെ മത സാമൂഹിക വാണിജ്യ പ്രമുഖരും അറബ് പ്രതിനിധികളും സംബന്ധിക്കും.