മകളുടെ ചികത്സാ ചെലവിനായി തെരുവില്‍ മുലപ്പാല്‍ വിറ്റ് ഒരമ്മ

മകളുടെ ചികത്സാ ചെലവിനായി തെരുവില്‍ മുലപ്പാല്‍ വിറ്റ് ഒരമ്മ

ചൈനയിലെ ഗ്വാങ്ഷി സ്വദേശികളായ താങ് എന്ന 24കാരിയുടേയും ഭര്‍ത്താവ് സിച്ചുവാന്റേയും നിസ്സഹായതയുടെ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയ്‌ക്കൊപ്പം അന്താരാഷ്ട്ര മാധ്യമങ്ങളും ഏറ്റെടുത്തിരിക്കുന്നത്. ചൈനയിലെ ഗ്വാങ്‌ഡോങ് പ്രവിശ്യയിലെ ഷെന്‍ഴന്‍ ചില്‍ഡ്രന്‍സ് പാര്‍ക്കിന് സമീപത്തു നിന്നുള്ള ദൃശ്യങ്ങളാണിത്.

ചിത്രത്തില്‍ യുവതി കുട്ടിക്ക് മുലപ്പാല്‍ നല്‍കുന്നതും സമീപത്ത് യുവതിയുടെ ഭര്‍ത്താവ് ആശുപത്രിയിലുള്ള കുട്ടിയുടെ ചിത്രവുമുള്ള പോസ്റ്ററുമായി നില്‍ക്കുന്നതും കാണാം . ഭര്‍ത്താവ് കൈയില്‍ പിടിച്ചിരിക്കുന്ന പോസ്റ്ററില്‍ 'സെല്‍ ബ്രസ്റ്റ് മില്‍ക്, സേവ് ഡോട്ടര്‍' എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. കുട്ടിക്ക് ഒരു മിനിറ്റ് മുലപ്പാല്‍ നല്‍കുന്നതിന് ഇവര്‍ 10 യുവാനാണ് പ്രതിഫലമായി വാങ്ങുന്നത്. 

യുവതി ഇരട്ട പെണ്‍കുഞ്ഞുങ്ങളുടെ അമ്മയാണ്. ഇതില്‍ ഒരു കുട്ടിക്ക് മാരക രോഗമാണ്. ഈ കുട്ടിയുടെ ചികിത്സാ ചെലവിനാണ് പണമെന്നും ഇവര്‍ പറയുന്നു. കുട്ടിയുടെ ചിത്രവും ആശുപത്രി രേഖകളും ദമ്പതികളുടെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന രേഖങ്ങളും പോസ്റ്ററില്‍ ഇടംപിടിച്ചിട്ടുണ്ട്.