പാരീസ് നോത്രദാമിലെ പള്ളിയില്‍ വന്‍ തീപിടിത്തം

പാരീസ് നോത്രദാമിലെ പള്ളിയില്‍ വന്‍ തീപിടിത്തം

പാരീസ്: പ്രശസ്തമായ നോത്രദാമിലെ പള്ളിയില്‍ വന്‍ തീപീടിത്തമുണ്ടായി. പുന:നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടയിലാണ് തീപിടിത്തമുണ്ടായതെന്ന് പ്രാഥമിക വിവരം. മേയര്‍ ആന്‍ ഹെഡലോഗ് ട്വിറ്ററിലൂടെയാണ് തീപിടിത്തമുണ്ടായ വിവരം പുറത്തുവിട്ടത്.

യഥാര്‍ത്ഥ കാരണം എന്താണെന്ന് ഇനിയും വ്യക്തമായിട്ടില്ല. 850 വര്‍ഷത്തിലേറെ പഴക്കമുള്ള പള്ളിയാണ് പാരിസിലെ പള്ളി. തീപിടിത്തത്തെ തുടര്‍ന്ന് ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണ്‍ രാജ്യത്തെ അഭിസംബോധന ചെയ്യുന്നത് ഒഴിവാക്കിയതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.