യു​എ​സ് ഉ​പ​രോ​ധം തള്ളി ഇന്ത്യ: റഷ്യ​യു​മാ​യി കൂ​ടു​ത​ല്‍ ക​രാ​റു​ക​ളി​ല്‍ ഒ​പ്പി​ടും

യു​എ​സ് ഉ​പ​രോ​ധം തള്ളി ഇന്ത്യ: റഷ്യ​യു​മാ​യി കൂ​ടു​ത​ല്‍ ക​രാ​റു​ക​ളി​ല്‍ ഒ​പ്പി​ടും

ന്യൂ​ഡ​ല്‍​ഹി: ഇ​ന്ത്യ​യും റ​ഷ്യ​യും ത​മ്മി​ല്‍ കൂ​ടു​ത​ല്‍ പ്ര​തി​രോ​ധ ക​രാ​റു​ക​ള്‍ ഒ​പ്പി​ടു​മെ​ന്ന് റ​ഷ്യ​ന്‍ അം​ബാ​സ​ഡ​ര്‍ നി​ക്കോ​ള​യ് കു​ദാ​ഷേ​വ് അറിയിച്ചു. ക​രാ​റു​ക​ള്‍ സം​ബ​ന്ധി​ച്ചു ച​ര്‍​ച്ച​ക​ള്‍ ന​ട​ക്കു​ക​യാ​ണെ​ന്നും അ​മേ​രി​ക്ക​ന്‍ ഉ​പ​രോ​ധം ക​രാ​റു​ക​ള്‍​ക്കു പ്രശ്നമാ​കി​ല്ലെ​ന്നും നി​ക്കോ​ള​യ് പ​റ​ഞ്ഞു. 

റ​ഷ്യ​യു​മാ​യി ക​രാ​റി​ല്‍ ഒ​പ്പു​വ​ച്ചാ​ല്‍ ഇ​ന്ത്യ പ​രി​ണി​ത ഫ​ല​ങ്ങ​ള്‍ അ​നു​ഭ​വി​ക്കേ​ണ്ടി​വ​രു​മെ​ന്ന് യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പ് മു​ന്ന​റി​യി​പ്പ് ത​ള്ളി​യാ​ണ് ഇ​ന്ത്യ ച​ര്‍​ച്ച​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കു​ന്ന​ത്.

അ​ടു​ത്തി​ടെ റ​ഷ്യ​യി​ല്‍​നി​ന്ന് എ​സ്-400 മി​സൈ​ല്‍ പ്ര​തി​രോ​ധ സം​വി​ധാ​നം വാ​ങ്ങാ​നു​ള്ള ക​രാ​റി​ല്‍ ഇ​ന്ത്യ ഒ​പ്പി​ട്ടി​രു​ന്നു. റ​ഷ്യ​ന്‍ പ്ര​സി​ഡ​ന്‍റ് വ്ളാ​ദി​മ​ര്‍ പു​ടി​ന്‍റെ ഇ​ന്ത്യാ സ​ന്ദ​ര്‍​ശ​ന സ​മ​യ​ത്താ​ണ് ക​രാ​ര്‍ ഒ​പ്പി​ട്ട​ത്. 540 കോ​ടി യു​എ​സ് ഡോ​ള​റി​ന്‍റെ ഇ​ട​പാ​ടാ​ണി​ത്. ക​രാ​ര്‍ അ​നു​സ​രി​ച്ച്‌ 2020 മു​ത​ല്‍ ഇ​ന്ത്യ​യ്ക്ക് റ​ഷ്യ മി​സൈ​ല്‍ പ്ര​തി​രോ​ധ സം​വി​ധാ​നം ന​ല്‍​കി​ത്തു​ട​ങ്ങും.

റ​ഷ്യ​യി​ല്‍​നി​ന്ന് ഇ​ന്ത്യ യു​ദ്ധ​ക്ക​പ്പ​ല്‍, എ​കെ 47 തോ​ക്കു​ക​ള്‍ എ​ന്നി​വ വാ​ങ്ങു​ന്ന​തു സം​ബ​ന്ധി​ച്ച ച​ര്‍​ച്ച​ക​ള്‍ ന​ട​ക്കു​ക​യാ​ണെ​ന്നും മൂ​ന്നു മാ​സ​ത്തി​നു​ള്ളി​ല്‍ ക​രാ​ര്‍ സം​ബ​ന്ധി​ച്ചു തീ​രു​മാ​ന​മാ​കു​മെ​ന്നാ​ണു പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും അം​ബാ​സ​ഡ​ര്‍ വ്യ​ക്ത​മാ​ക്കി.