ഖാസിം സുലൈമാനിയുടെ സംസ്‌ക്കാര ചടങ്ങിനിടയിൽ തിക്കിലും തിരക്കിലും പെട്ട് 35 പേർ മരിച്ചു

ഖാസിം സുലൈമാനിയുടെ സംസ്‌ക്കാര ചടങ്ങിനിടയിൽ തിക്കിലും തിരക്കിലും പെട്ട് 35 പേർ മരിച്ചു

ടെഹ്റാൻ: ഇറാൻ സൈനിക മേധാവി ഖാസിം സുലൈമാനിയുടെ സംസ്‌ക്കാര ചടങ്ങിനായി എത്തിയ 35 പേർ തിക്കിലും തിരക്കിലും പെട്ട് മരിച്ചു. 48 ഓളം പേർക്ക് പരുക്കേറ്റിട്ടുണ്ട്. ജന്മദേശമായ കിർമാനിലാണ് സംസ്‌കാരം നടക്കുന്നത്. ഇന്ന് കിർമാനിലെ സംസ്‌കാര ചടങ്ങിൽ ഇറാന്റെ പ്രധാന നേതാക്കളെല്ലാം പങ്കെടുക്കും. സർക്കാർ പ്രഖ്യാപിച്ച ദുഖാചരണം ഇറാനിൽ തുടരുകയാണ്. ഇതിനിടെ ഇറാഖിൽ നിന്ന് സൈന്യത്തെ പിൻവലിക്കുമെന്ന വാർത്തകൾ തള്ളി അമേരിക്കൻ പ്രതിരോധ മന്ത്രാലയം രംഗത്തെത്തി.