അമിത വേഗത്തില്‍ ദുബായില്‍ വാഹനമോടിച്ചതിന് 31 ലക്ഷം രൂപ പിഴ

അമിത വേഗത്തില്‍ ദുബായില്‍ വാഹനമോടിച്ചതിന് 31 ലക്ഷം രൂപ പിഴ

ദുബായ്: അമിത വേഗത്തില്‍ ദുബായില്‍ വാഹനമോടിച്ചതിന് യൂറോപ്യന്‍ സഞ്ചാരിക്ക് പിഴ കൊടുക്കേണ്ടി വന്നത് 170,000 (31 ലക്ഷത്തിലധികം രൂപ) ദിര്‍ഹം.വാടകയ്‌ക്കെടുത്ത ലംബോര്‍ഗിനി 240 കിലോ മീറ്റര്‍ വേഗത്തിൽ  ഓടിച്ചതിന്നാണ് പിഴ കൊടുത്ത് .

ഇയാള്‍  മൂന്ന് മണിക്കൂര്‍ മാത്രമാണ്  വാഹനമോടിച്ചത് . ഷെയ്ഖ് സായിദ് റോഡിലായിരുന്നു യാത്ര. ഇവിടെയുണ്ടായിരുന്ന റഡാറില്‍ പതിഞ്ഞതനുസരിച്ചാണ് ഇയാള്‍ക്ക് ദുബായ് പോലീസ് പിഴ ഈടാക്കിയത്.