സ്വി​റ്റ്സ​ര്‍​ല​ന്‍​ഡി​ല്‍ വി​മാ​ന​ങ്ങ​ള്‍ ത​ക​ര്‍​ന്ന്  23 മരണം

 സ്വി​റ്റ്സ​ര്‍​ല​ന്‍​ഡി​ല്‍ വി​മാ​ന​ങ്ങ​ള്‍ ത​ക​ര്‍​ന്ന്  23  മരണം

സൂ​റി​ച്ച്‌: സ്വി​റ്റ്സ​ര്‍​ല​ന്‍​ഡി​ല്‍ ര​ണ്ട് വി​മാ​ന​ങ്ങ​ള്‍ ത​ക​ര്‍​ന്ന് 23 പേ​ര്‍ മ​രി​ച്ചു.ഒ​രു ചെ​റു​വി​മാ​ന​വും ജെ​യു-​എ​യ​റി​ന്‍റെ യാ​ത്ര​വി​മാ​ന​വു​മാ​ണ് അ​പ​ക​ട​ത്തി​ല്‍​പെ​ട്ട​ത്. ശ​നി​യാ​ഴ്ച സ്വി​റ്റ്സ​ര്‍​ല​ന്‍​ഡി​ലെ ആ​ല്‍​പ്സ് പ​ര്‍​വ​ത​നി​ര​ക​ളി​ല്‍ മ​ണി​ക്കൂ​റു​ക​ളു​ടെ വ്യ​ത്യാ​സ​ത്തി​ലാ​ണ് ര​ണ്ട് വി​മാ​നാ​പ​ക​ട​ങ്ങ​ളു​ണ്ടാ​യ​ത്. 

ചെ​റു​വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന ഒ​രു കു​ടും​ബ​ത്തി​ലെ നാ​ലു പേ​രും ജെ​യു-​എ​യ​ര്‍ വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന 17 യാ​ത്ര​ക്കാ​രും ര​ണ്ട് പൈ​ല​റ്റു​മാ​ണ് മ​രി​ച്ച​ത്. ജെ​യു-​എ​യ​റി​ന്‍റെ ജെ​യു-52 വി​മാ​ന​മാ​ണ് അ​പ​ക​ട​ത്തി​ല്‍​പെ​ട്ട​ത്. വി​മാ​ന​ത്തി​ല്‍ എ​ത്ര യാ​ത്ര​ക്കാ​ര്‍ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്ന് വ്യ​ക്ത​മ​ല്ലെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. പ്ര​ദേ​ശ​ത്ത് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം പു​രോ​ഗ​മി​ച്ചു​വ​രി​ക​യാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.