ലുലുവിന്റെ 154-ാമത് ഹൈപ്പർ മാർക്കറ്റ് തുറന്നു 

ലുലുവിന്റെ 154-ാമത് ഹൈപ്പർ മാർക്കറ്റ് തുറന്നു 

തബൂക്ക് (സൗദി അറേബ്യ): ലുലുവിന്റെ 154-ാമത് ഹൈപ്പർ മാർക്കറ്റ് തുറന്നു തബൂക്ക് (സൗദി അറേബ്യ): ലുലു ഗ്രുപ്പിന്റെ  154-ാമത്  ഹൈപ്പർ മാർക്കറ്റ് സൗദിയിലെ  വടക്ക് പടിഞ്ഞാറൻ മേഖലയായ തബൂക്കിൽ പ്രവർത്തനമാരംഭിച്ചു.തബൂക്ക് മേയർ ഫാരിസ് എം. അൽ സർഹാനി ഉദ്ഘാടനം നിർവഹിച്ചു. യു.എ.ഇ. ആസ്ഥാനമായുള്ള പ്രമുഖ റീട്ടെയിൽ കമ്പനിയായ ലുലു ഗ്രൂപ്പിന്റെ സൗദി അറേബ്യയിലെ പതിനാലാമത് ഹൈപ്പർ മാർക്കറ്റാണ് ഇത്. 


കിങ് ഫൈസൽ റോഡിലെ തബൂക്ക് പാർക്ക് മാളിലാണ് പുതിയ ഹൈപ്പർ മാർക്കറ്റ് പ്രവർത്തനം ആരംഭിച്ചത്.തബൂക്ക് ചേംബർ ഓഫ് കോമേഴ്‌സ് ചെയർമാൻ അഹമദ് അസീരിയിം ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയും ചടങ്ങിൽ സംബന്ധിച്ചു. ഉപഭോക്താക്കളുടെ താത്‌പര്യങ്ങൾക്കനുസരിച്ച് മികച്ച സംവിധാനങ്ങളോടെ കൂടുതൽ ഹൈപ്പർ മാർക്കറ്റുകൾ തുറക്കാൻ ലുലു ഗ്രൂപ്പ് ലക്ഷ്യമിടുന്നതായി എം.എ. യൂസഫലി പറഞ്ഞു.

2020 ഓടുകൂടെ  സൗദിയിൽ പുതുതായി പതിനഞ്ച് ഹൈപ്പർ മാർക്കറ്റുകൾകൂടി തുറക്കും. നൂറുകോടി സൗദി റിയാലിന്റെ പദ്ധതിയാണിത്. ഇതിന്റെ ഭാഗമായുള്ളതാണ് തബൂക്കിൽ ഇപ്പോൾ തുറന്നിരിക്കുന്നത്. സൗദി ഭരണകൂടം മുന്നോട്ടുവെച്ച വിഷൻ 2030 പദ്ധതിയോട് ചേർന്ന് നിൽക്കുന്നതാണ് ലുലുവിന്റെ രാജ്യത്തെ നിക്ഷേപപദ്ധതികൾ. സൗദി ഗവൺമെന്റ് പ്രഖ്യാപിച്ച നിയോം മെഗാസിറ്റി പദ്ധതിയിൽ 500 ബില്യൺ ഡോളറിന്റെ നിക്ഷേപമാണ് ലുലു ലക്ഷ്യമിടുന്നത്.  ഈ വർഷംതന്നെ മൂന്ന് ഹൈപ്പർ മാർക്കറ്റുകൾകൂടി തുറന്ന് പ്രവർത്തനം ആരംഭിക്കും. ജിദ്ദയിൽ രണ്ടും ദമ്മാം, അൽ ഖർജ്, നോർത്ത് റിയാദ് എന്നിവിടങ്ങളിലെ ഹൈപ്പർ മാർക്കറ്റുകളും ഇതിൽ പെടുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

 

സൗദിയിലെ സ്വദേശിവത്കരണത്തിന്റെ പശ്ചാത്തലത്തിൽ മൂവായിരത്തിലേറെ സൗദി പൗരന്മാർക്ക് ഇതിനകം തൊഴിൽ നൽകിയിട്ടുണ്ട്. ഇതിൽ 1200 വനിതകളാണ്. 2020 ആവുമ്പോഴേക്കും ആറായിരം സൗദി പൗരന്മാർക്ക് തൊഴിൽ നൽകാനാണ് ലുലു ലക്ഷ്യമിടുന്നതെന്നും എം.എ. യൂസഫലി വിശദീകരിച്ചു. ഗ്രൂപ്പ് സി.ഇ.ഓ. സെയ്ഫീ രൂപാവാല, എക്സിക്യുട്ടീവ് ഡയറക്ടർ എം.എ. അഷ്‌റഫലി, ലുലു സൗദി ഡയറക്ടർ ഷെരിം മൊഹമ്മദ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.