പാ​ക്കി​സ്ഥാ​നി​ലെ ഗി​ല്‍​ജി​ത് മേ​ഖ​ല​യി​ല്‍ 12 സ്കൂ​ളു​ക​ള്‍ തീ​വ്ര​വാ​ദി​ക​ള്‍ അ​ഗ്നി​ക്കി​ര​യാ​ക്കി

പാ​ക്കി​സ്ഥാ​നി​ലെ ഗി​ല്‍​ജി​ത് മേ​ഖ​ല​യി​ല്‍ 12 സ്കൂ​ളു​ക​ള്‍ തീ​വ്ര​വാ​ദി​ക​ള്‍ അ​ഗ്നി​ക്കി​ര​യാ​ക്കി

ബാ​ള്‍​ട്ടി​സ്ഥാ​ന്‍: പാ​ക്കി​സ്ഥാ​നി​ലെ ഗി​ല്‍​ജി​ത് മേ​ഖ​ല​യി​ല്‍ 12 സ്കൂ​ളു​ക​ള്‍ തീ​വ്ര​വാ​ദി​ക​ള്‍ അ​ഗ്നി​ക്കി​ര​യാ​ക്കി. ഇ​തി​ല്‍ ഭൂ​രി​ഭാ​ഗ​വും പെ​ണ്‍​കു​ട്ടി​ക​ള്‍ പ​ഠി​ക്കു​ന്ന സ്കൂ​ളു​ക​ളാ​ണ്.അ​ഫ്ഗാ​നി​സ്ഥാ​ന്‍ അ​തി​ര്‍​ത്തി​യി​ലെ നാ​ല് എ​ന്‍​ജി​ഒ നി​യ​ന്ത്ര​ണ സ്കൂ​ളു​ക​ളും എ​ട്ടു സ​ര്‍​ക്കാ​ര്‍ നി​യ​ന്ത്രി​ത സ്കൂ​ളു​ക​ളു​മാ​ണ് അ​ഗ്നി​ക്കി​ര​യാ​ക്കി​യ​തെ​ന്നു ദി​യാ​മ​ര്‍ പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ അ​റി​യി​ച്ചു. വെ​ള്ളി​യാ​ഴ്ച​ത്തെ സം​ഭ​വം തീ​വ്ര​വാ​ദി​ക​ള്‍ വ്യ​ക്ത​മാ​യ ആ​സൂ​ത്ര​ണ​ത്തോ​ടെ ന​ട​പ്പാ​ക്കി​യ​താ​ണെ​ന്നു ക​രു​ത​പ്പെ​ടു​ന്നു. 

സ്കൂ​ളി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന പു​സ്ത​ക​ങ്ങ​ളും ക​ത്തി​ച്ച​താ​യി പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. ഇ​തി​ല്‍ ഓ​രോ സ്കൂ​ളു​ക​ളി​ലും 200-300 പെ​ണ്‍​കു​ട്ടി​ക​ള്‍ പ​ഠി​ക്കു​ന്നു​ണ്ടെ​ന്നാ​ണു ക​ണ​ക്ക്. 2004, 2011 വ​ര്‍​ഷ​ങ്ങ​ളി​ല്‍ ഗി​ല്‍​ജി​ത് പ്ര​വി​ശ്യ​യി​ല്‍ സ്കൂ​ളു​ക​ള്‍​ക്കു നേ​രെ വ്യാ​പ​ക ആ​ക്ര​മ​ണ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. പാ​ക്കി​സ്ഥാ​നി​ല്‍ ഏ​റ്റ​വും കു​റ​വ് സാ​ക്ഷ​ര​ത​യു​ള്ള മേ​ഖ​ല​യാ​ണ് ഗി​ല്‍​ജി​ത് ബാ​ള്‍​ട്ടി​സ്ഥാ​ന്‍. മ​നു​ഷ്യാ​വ​കാ​ശ സം​ഘ​ട​ന​യു​ടെ ക​ണ​ക്ക​നു​സ​രി​ച്ച്‌ 20067-2015 വ​ര്‍​ഷ​ങ്ങ​ള്‍​ക്കി​ടെ സ്കൂ​ളു​ക​ള്‍​ക്കു നേ​രെ 867 ആ​ക്ര​മ​ണ​ങ്ങ​ളു​ണ്ടാ​യി​ട്ടു​ണ്ട്.