ആറന്മുള

പത്തനംതിട്ട ജില്ല യിലെ ഒരു പ്രധാന സ്ഥലമാണ് ആറന്മുള. ചെങ്ങന്നൂരും കോഴഞ്ചേരിക്കുമിടയിലാണ് ആറന്മുള. ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ- നിന്നും ഏകദേശം ആറന്മുളയിലേക്കു 10 കി.മീറ്ററും, പത്തനംതിട്ടയിൽ നിന്നും ഏകദേശം 16 കി മീ ദൂരത്താണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. പള്ളിയോടങ്ങൾക്കും വള്ളം കളിക്കും പെരുകേട്ട സ്ഥലമാണ് ആറൻമുള. ഉത്രട്ടാതി ജലോത്സവം പമ്പാനദീതട സംസ്കാരത്തിന്റെ പ്രഘോഷണമാണു ജലമേള. ആറന്മുള ക്ഷേത്രം കേന്ദ്രീകരിച്ചു നൂറ്റാണ്ടുകളായി നിലനിന്നിരുന്ന സാംസ്കാരിക പൈത്രികത്തിന്റെ ആഘോഷം കൂടിയാണു ഈ വള്ളംകളി. മലയർ എന്ന സമൂഹത്തിന്റെ അധിവാസകേന്ദ്രമായിരുന്നു പ്രാചീനകാലത്ത്. അവരുടെ മലയാണ് മലയർ മല. അതിന്റെ ചുരുക്കമാണ് ആറൻമല എന്നതും അത് പിന്നീട് ആറൻമുളയായതും എന്നു കരുതുന്നവരുമുണ്ട്. മലയരും പാർത്ഥസാരഥീക്ഷേത്രമായുള്ള പഴക്കമാർന്ന ബന്ധം ഇതിനു തെളിവായി ചൂണ്ടിക്കാണിക്കുന്നു.മറ്റൊരു നിരുക്തം പാർഥസാരഥീ ക്ഷേത്രവുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങളിലൂടെയാണ്