ലോകത്തിന്റെ ഏറ്റവും അങ്ങേയറ്റത്തുള്ള ഹോട്ടല്‍

ലോകത്തിന്റെ ഏറ്റവും അങ്ങേയറ്റത്തുള്ള ഹോട്ടല്‍

ലോകത്തെ ഏറ്റവും വിദൂരതയിലുള്ള ഹോട്ടല്‍ വൈറ്റ് ഡെസേര്‍ട്ട് എന്ന ആഡംബര ഹോട്ടലാണ്. അന്റാര്‍ട്ടിക്കയിലാണ് ഈ ആഡംബര ഹോട്ടല്‍. തണുത്തുറഞ്ഞ അന്റാര്‍ട്ടിക്കയിലേക്ക് വിരുന്നെത്തുന്ന സഞ്ചാരികള്‍ക്ക് താമസിക്കാന്‍ ഇവിടെയുള്ള ഏക ഹോട്ടലാണ് ക്വീന്‍ മോഡ് ലാന്‍ഡ് മേഖലയിലുള്ള ഈ ബൗഥിക് ഹോട്ടല്‍. 

അന്റാര്‍ട്ടിക്കിയിലെ കാലാവസ്ഥവ്യതിയാനം മൂലം നവംബര്‍, ഡിസംബര്‍, ജനുവരി മാസങ്ങളില്‍ മാത്രമാണ് ഹോട്ടല്‍ പ്രവര്‍ത്തിക്കുക. 6 ഇഗ്ലൂ ആകൃതിയിലുള്ള മുറികളാണ് ഇവിടെയുള്ളത്. പുറത്തെ അതി കഠിനമായ കാലാവസ്ഥ അകത്തറിയ്ക്കാതിരിക്കാനുള്ള സജ്ജീകരണങ്ങള്‍. രുചികരമായ ഭക്ഷണവും വിക്ടോറിയന്‍ സ്‌റ്റൈലില്‍ അലങ്കരിച്ച ടേബിളുകളും ഇവിടെയുണ്ട്.

കാര്‍ഗോ വിമാനങ്ങളിലാണ് ഇവിടേയ്ക്കുള്ള സാധനങ്ങള്‍ എത്തിക്കുന്നത്. അന്റാര്‍ട്ടിക്കയിലെ ഏക ആഡംബര ഹോട്ടല്‍ വാടകയുടെ കാര്യത്തിലും ഒട്ടും മോശമല്ല. 8 ദിവസത്തേക്ക് 70,000 ഡോളറാണ് മുറി വാടക.