വയര്‍ലെസ് ചാര്‍ജ്ജിങ്ങ് ടെക്നോളജി ഫോണുമായി ഷവോമി മീ മിക്സ് 2 എസ്; മാര്‍ച്ച്‌ 27ന് വിപണിയില്‍

 വയര്‍ലെസ് ചാര്‍ജ്ജിങ്ങ് ടെക്നോളജി ഫോണുമായി ഷവോമി മീ മിക്സ് 2 എസ്; മാര്‍ച്ച്‌ 27ന് വിപണിയില്‍

ഷവോമിയുടെ ആദ്യത്തെ വയര്‍ലെസ് ചാര്‍ജ്ജിങ്ങ് ഫോണായ മീ മിക്സ് 2 എസ് മാര്‍ച്ച്‌ 27ന് വിപണിയില്‍ എത്തുന്നു. ഷവോമി അവതരിപ്പിക്കുന്നു. 

സ്നാപ്ഡ്രാഗണ്‍ 845 പ്രോസസര്‍ ആണ് മീ മിക്സ് 2 എസില്‍ പ്രവര്‍ത്തിക്കുന്നത്. QI സ്റ്റാന്‍ഡേര്‍ഡ് വയര്‍ലെസ്, ARകോര്‍, വെര്‍ട്ടിക്കല്‍ ഡ്യുവല്‍ ക്യാമറ സെറ്റപ്പ് മതലായ സവിശേഷതകള്‍ ഉണ്ടാകും. 

OLED സ്ക്രീനോടു കൂടിയ 6.01 ഇഞ്ച് ഡിസ്പ്ലേ, അണ്ടര്‍ ഡിസ്പ്ലേ ഫിങ്കര്‍പ്രിന്റ് സ്കാനര്‍, 8ജിബി റാം, 256ജിബി ഇന്റേര്‍ണല്‍ സ്റ്റോറേജ്, 4400എംഎഎച്ച്‌ ബാറ്ററി എന്നിവയാണ് മറ്റു സവിശേഷതകള്‍.