വാട്ട്സ്ആപ്പ് സ്ഥാപകന്‍ ബ്രയാന്‍ രാജിവെച്ചു

വാട്ട്സ്ആപ്പ് സ്ഥാപകന്‍ ബ്രയാന്‍ രാജിവെച്ചു

ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന ജനപ്രിയ സോഷ്യല്‍മീഡിയ ആപ്ലിക്കേഷന്‍ വാട്ട്സ്ആപ്പ് സ്ഥാപകന്‍ ബ്രയാന്‍ ആക്ടണ്‍ രാജിവെച്ചു. താന്‍ വാട്ട്സ്ആപ്പ് വിടുകയാണെന്ന് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് വ്യക്തമാക്കിയത്.

പുതിയ സ്ഥാപനം തുടങ്ങുന്നതിന്റെ ഭാഗമായാണ് ബ്രയാന്‍ ആക്ടണ്‍ നിലവിലെ കമ്പനിയില്‍ നിന്ന് രാജിവെച്ചത്. 2014 ല്‍ 19 ബില്ല്യന്‍ ഡോളറിനാണ് വാട്ട്സ്ആപ്പിനെ ഫെയ്സ്ബുക്ക് സ്വന്തമാക്കിയത്. എട്ടു വര്‍ഷത്തെ സേവനത്തിനു ശേഷമാണ് ബ്രയാന്‍ ആക്ടണ്‍ വാട്ട്സ്ആപ്പ് വിടുന്നത്.

എട്ടു വര്‍ഷത്തെ വാട്ട്സ്ആപ്പ് സേവനം അവസാനിപ്പിച്ച് പുതിയൊരു പദ്ധതി തുടങ്ങാന്‍ തീരുമാനിച്ചു. പുതിയ പദ്ധതി തുടങ്ങി വെല്ലുവിളികള്‍ നേരിടാനുള്ള മനോധൈര്യം തനിക്കുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. ലാഭം ലക്ഷ്യം വെച്ചുള്ള പദ്ധതിയല്ല ഇനി മനസ്സിലുള്ളതെന്നും അദ്ദേഹം പറയുന്നുണ്ട്.

എന്നാല്‍ വാട്ട്സ്ആപ്പും ലാഭം ലക്ഷ്യമിട്ടായിരുന്നില്ല തുടങ്ങിയത്. കുറച്ചു കാലമായി ഞാന്‍ ചിന്തിച്ചുവെച്ച ഒരു കാര്യമാണ്, ഇപ്പോള്‍ അത് ഫോക്കസ് ചെയ്ത് എക്സിക്യൂട്ട് ചെയ്യാനുള്ള സമയമാണ്. വരും മാസങ്ങളില്‍ ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ നല്‍കുമെന്നും ഫെയ്സ്ബുക്ക് പോസ്റ്റിലുണ്ട്.