യുഎഇയിലെ വാട്‌സ്ആപ് ഉപയോക്താക്കള്‍ ഉടന്‍ തന്നെ വാട്‌സ്ആപ് അപ്‌ഡേറ്റ് ചെയ്യണമെന്ന് ടിആര്‍എ മുന്നറിയിപ്പ്

യുഎഇയിലെ വാട്‌സ്ആപ് ഉപയോക്താക്കള്‍ ഉടന്‍ തന്നെ വാട്‌സ്ആപ് അപ്‌ഡേറ്റ് ചെയ്യണമെന്ന് ടിആര്‍എ മുന്നറിയിപ്പ്

അബുദാബി: യുഎഇയിലെ വാട്‌സ്ആപ് ഉപയോക്താക്കള്‍ ഉടന്‍ തന്നെ വാട്‌സ്ആപ് അപ്‌ഡേറ്റ് ചെയ്യണമെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി (ടിആര്‍എ) യുടെ മുന്നറിയിപ്പ്. വാട്ട്‌സ് ആപ്പ് ഉപയോഗിക്കുന്ന ഫോണുകളില്‍ നിരീക്ഷണ സോഫ്റ്റ് വെയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ഹാക്കര്‍മാര്‍ക്ക് സാധിക്കുന്നു എന്ന പുതിയ കണ്ടെത്തലിനെ തുടര്‍ന്നാണ് ഈ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. 

നിലവില്‍ ഗുരുതര വീഴ്ച സ്ഥിരീകരിച്ചതോടെ വാട്ട്‌സ് ആപ്പ് അപ്‌ഡേറ്റ് ചെയ്യാന്‍ 1.5 ബില്യണ്‍ ഉപഭോക്താക്കള്‍ക്കാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.