കുറഞ്ഞ നിരക്കില്‍ മികച്ച പ്രീപെയ്ഡ് പ്ലാനുകളുമായി ടെലികോം സേവനദാതാക്കള്‍ രംഗത്ത്

കുറഞ്ഞ നിരക്കില്‍ മികച്ച പ്രീപെയ്ഡ് പ്ലാനുകളുമായി ടെലികോം സേവനദാതാക്കള്‍ രംഗത്ത്

ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ നിരക്കില്‍ കൂടുതല്‍ ഡാറ്റയും സൗജന്യ കോളുകളും നല്‍കുന്ന പ്ലാനുകള്‍ എയര്‍ടെല്‍, റിലയന്‍സ് ജിയോ, വോഡഫോണ്‍, ബിഎസ്എന്‍എല്‍ എന്നിവയ്ക്കുണ്ട്. 200 രൂപയില്‍ താഴെയുളള മികച്ച പ്രീപെയ്ഡ് പ്ലാനുകള്‍ ഇവയാണ്: എയര്‍ടെലിന്റെ 169 രൂപയുടെ പുതുക്കിയ പ്ലാനില്‍ ദിവസവും 1 ജിബിയുടെ 4 ജി ഡാറ്റയാണ് ലഭിക്കുക. 28 ദിവസമാണ് കാലാവധി. ഇതിനു പുറമേ ദിവസവും 100 എസ്എംഎസ്, അണ്‍ലിമിറ്റഡ് ലോക്കല്‍, എസ്ടിഡി, റോമിങ് കോളുകളും ലഭിക്കും. സൗജന്യമായി എയര്‍ടെല്‍ ടിവിയും വിങ്ക് ആപ്പും ഉപയോഗപ്പെടുത്താം.

വോഡഫോണ്‍ 169 രൂപ പ്രീപെയ്ഡ് പ്ലാന്‍ . വോഡഫോണ്‍ ഈ പ്ലാനില്‍ ദിവസവും 1 ജിബി 4ജി/3 ജി ഡാറ്റയാണ് 28 ദിവസത്തെ കാലാവധിയില്‍ നല്‍കുന്നത്. ഇതിനൊപ്പം അണ്‍ലിമിറ്റഡ് ലോക്കല്‍, എസ്ടിഡി, റോമിങ് വോയിസ് കോളുകളും ദിവസവും 100 എസ്എംഎസും ലഭിക്കും. ഇതിനൊപ്പം സൗജന്യമായി വോഡഫോണ്‍ പ്ലേ ആപ്പും ഉപയോഗിക്കാം.