ഒരു പാട്ട് ഡൗൺലോഡ് ചെയ്യാൻ ശ്രമിക്കുമ്പോൾ പേജ് നിറയെ ഡൗൺലോഡ് ഓപ്‌ഷനുകൾ! ഇതിൽ പലതും നല്ല ഉഗ്രൻ വയറസുകളെ ഒളിപ്പിച്ചിട്ടുണ്ടാകും;യഥാർത്ഥ ഫയൽ കണ്ടെത്താൻ ചെയ്യേണ്ടത് എന്താണപ്പോൾ?

ഒരു പാട്ട് ഡൗൺലോഡ് ചെയ്യാൻ ശ്രമിക്കുമ്പോൾ പേജ് നിറയെ ഡൗൺലോഡ് ഓപ്‌ഷനുകൾ! ഇതിൽ പലതും നല്ല ഉഗ്രൻ വയറസുകളെ ഒളിപ്പിച്ചിട്ടുണ്ടാകും;യഥാർത്ഥ ഫയൽ കണ്ടെത്താൻ ചെയ്യേണ്ടത് എന്താണപ്പോൾ?

ഇഷ്ടപ്പെട്ട ഒരു പാട്ട് ഡൗണ്‍ലോഡ് ചെയ്യാനാകും നിങ്ങളുടെ ശ്രമം. തീര്‍ത്തും വിശ്വസനീയമായി തോന്നിക്കുന്ന ഡൗണ്‍ലോഡ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകയും ചെയ്യും. പക്ഷേ ഡൗണ്‍ലോഡ് ബാറില്‍ നോക്കുമ്പോഴായിരിക്കും കെണി മനസിലാവുക. നിങ്ങളുദ്ധേശിച്ച MP3 ഫയലിന് പകരം മറ്റെന്തിങ്കിലും ആപ്ലിക്കേഷന്റേയോ ഗെയിമിന്റേയോ ഫയലായിരിക്കും ഡൗണ്‍ലോഡ് ആയിരിക്കുക. ഈ അബദ്ധം പിണയാത്തവര്‍ കുറവായിരിക്കും.

ഇന്റര്‍നെറ്റ് ബ്രൗസിങ്ങിനിടയില്‍ പിഡിഎഫ്, വീഡിയോ, ഗെയിം എന്നിവയെല്ലാം ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ നമുക്ക് പണി കിട്ടാറുണ്ട്. ആന്റി വൈറസ് ഉപയോഗിക്കുന്നുണ്ടെന്ന് പറഞ്ഞിട്ടൊന്നും കാര്യമില്ല. അതിനെ കടത്തിവെട്ടാന്‍ പാകത്തിലായിരിക്കും ചില വിരുതന്മാര്‍ വൈറസും മാല്‍വെയറുമെല്ലാം പണിതു വെച്ചിരിക്കുക. അപ്പോള്‍ എന്താണ് ചെയ്യുക, വേണ്ട മുന്‍കരുതല്‍ എടുക്കുക തന്നെ. മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ ചില കുറുക്കു വഴികള്‍ ഇതാ. ഫയല്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിന് മുന്‍പ് തന്നെ ഇതിലെന്തെങ്കിലും കെണി ഒളിഞ്ഞിരിക്കുന്നുണ്ടോ എന്ന് നമുക്ക് അറിയാനാകും.
 

 

വൈറസ് ഒളിഞ്ഞിരിക്കുന്ന ലിങ്കാണോ ഡൗണ്‍ലോഡ് ചെയ്യാനിരിക്കുന്നത് എന്നറിയാന്‍ വൈറസ്‌ടോട്ടലിന്റെ(VirusTotal) സഹായമുണ്ട്. ഇതിന് വൈറസ്‌ടോട്ടന്‍ ഇന്‍സ്‌റ്റോള്‍ ചെയ്യേണ്ട ആവശ്യമില്ല. ഓണ്‍ലൈന്‍ വഴി തന്നെ അറിയാം സംഗതി ക്ലീന്‍ ആണോ എന്ന്. ഡൗണ്‍ലോഡ് ചെയ്യാനുദ്ധേശിക്കുന്ന ലിങ്ക് വൈറസ്‌ടോട്ടലിലേക്ക് കോപ്പി ചെയ്യുക. എന്നാല്‍ ഇതില്‍ എവിടെ നിന്നാണോ ഡൗണ്‍ലോഡ് ചെയ്യാന്‍ പോകുന്നത് ആ പേജിന്റെ ഡൗണ്‍ലോഡിങ് അഡ്രസ് ശേഖരിക്കുന്നില്ല എന്ന പ്രത്യേകതയുമുണ്ട്.

  • ഡൗണ്‍ലോഡ് ചെയ്യേണ്ട ഫയലിന്റെ ലിങ്ക കോപ്പി ചെയ്യുക. ലിങ്ക ഫയലില്‍ റൈറ്റ് ക്ലിക്ക് ചെയ്താല്‍ കോപി ലിങ്ക അഡ്രസ് എന്ന ഓപ്ഷന്‍ വരും. അത് സെലക്ട് ചെയ്യുക എന്നതാണ് ആദ്യത്തെ സിമ്പിള്‍ സ്റ്റെപ്പ്.
  • വെബ് ബ്രൗസറില്‍ പുതിയ ടാബ് തുറന്ന് 'VirusTotal.com' തുറക്കുക. അപകടകാരിയായ ഫയലുകളെ കണ്ടെത്തുന്നതിനുള്ള ഗൂഗിളിന്റെ ഉപകരണമാണ് ഈ ഓണ്‍ലൈന്‍ സൈറ്റ്.

 

 

  • വൈറസ്‌ടോട്ടലിന്റെ ഹോം പേജ് വന്നതിന് ശേഷം URL എന്നെഴുതിയിരിക്കുന്നയിടത്ത് ക്ലിക്ക് ചെയ്ത് കോപി ചെയ്ത ലിങ്ക് അഡ്രസ് പേസ്റ്റ് ചെയ്യുക. നിങ്ങള്‍ പേസ്റ്റ് ചെയ്ത ലിങ്ക് വൈറസ്‌ടോട്ടല്‍ ഡൗണ്‍ലോഡ് ചെയ്യുകയും, വിവിധ ആന്റിവൈറസുകളുടെ സഹായത്തോടെ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്യും. ഇതിന് മുന്‍പ് നിങ്ങള്‍ പേസ്റ്റ് ചെയ്ത അതേ ഫയല്‍ മറ്റാരെങ്കിലും പരിശോധനയ്ക്കായി പേസ്റ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അതിന്റെ റിസല്‍ട്ടും വൈറസ്‌ടോട്ടല്‍ നിങ്ങള്‍ക്ക് മുന്നില്‍ വയ്ക്കും.

  • വൈറസ്‌ടോട്ടലിന്റെ പരിശോധനയ്ക്ക് ശേഷം No Engine Detected This URL എന്ന റിസല്‍ട്ടാണ് വരുന്നതെങ്കില്‍ നിങ്ങള്‍ക്ക് ആ ഫയല്‍ ധൈര്യമായി തന്നെ ഡൗണ്‍ലോഡ് ചെയ്യാം. ഒരു ആന്റിവൈറസ് എഞ്ചിനും അപകടകാരിയായ വൈറസിന്റെ സാന്നിധ്യത്തെ കണ്ടെത്താന്‍ സാധിക്കാത്തതിനാലാണ് ഈ ഫയല്‍ സുരക്ഷിതമാണെന്ന നിഗമനത്തിലേക്ക് എത്തുന്നത്. ഇനി നിങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ഉദ്ദേശിച്ച ഫയലില്‍ അപകടകാരികള്‍ ഒളിഞ്ഞിരിക്കുന്നുണ്ടെങ്കില്‍ അതെല്ലാം ആന്റിവയറസ് എഞ്ചിനുകള്‍ നിരനിരയായി നിങ്ങളുടെ മുന്നിലെത്തിക്കും. അപകടകാരിയാണോ അല്ലയോ എന്ന് വൈറസ് ടോട്ടല്‍ നമുക്ക് ധാരണ തരും എങ്കിലും പൂര്‍ണമായും നമുക്ക് ഒന്നിനേയും വിശ്വസിക്കാന്‍ സാധിക്കില്ലല്ലോ. ഫലപ്രദമായ ആന്റിവൈറസ് ഉപയോഗിച്ച് നിങ്ങള്‍ വീണ്ടും ആ ഫയല്‍ സ്‌കാനിങ്ങിന് വിധേയമാക്കുന്നതാകും എപ്പോഴും നല്ലത്.