ടൈപ്പിനും ഇനി മറ്റാരും വേണ്ട; ഗൂഗിൾ നിങ്ങൾക്കായി ടൈപ്പ് ചെയ്യും

ടൈപ്പിനും ഇനി മറ്റാരും വേണ്ട; ഗൂഗിൾ നിങ്ങൾക്കായി ടൈപ്പ് ചെയ്യും

ഇനി മെസേജുകളും മറ്റും കഷ്ടപ്പെട്ട് ഫോണിൽ ടൈപ്പ് ചെയ്യേണ്ട. പകരം ഗൂഗിൾ കീബോർഡിനോട് പറഞ്ഞുകൊടുത്താൽ ഗൂഗിൾ തന്നെ അവ ടൈപ്പ് ചെയ്ത് തരുന്നതാണ്. ഓഫ്ലൈനായും ഇത് ഉപയോഗിക്കാവുന്നതാണ്. ഗൂഗിൾ വോയിസ് റെക്കഗ്നിഷൻ അടിസ്ഥാനപ്പെടുത്തിയാണ് ജി ബോർഡിൽ പുതിയ സംവിധാനം ഒരുക്കിയിരിക്കുന്നത്. 

അമേരിക്കൻ ഇംഗ്ലീഷാണ് ജി ബോർഡിന്റെ അടിസ്ഥാന ഭാഷ. ആദ്യ ഘട്ടത്തിൽ ഇംഗ്ലീഷിൽ മാത്രമേ ഈ സംവിധാനം ഉണ്ടാകുകയുള്ളു. ശബ്ദത്തെ മൈക്കുകൾ അതിവേഗത്തിൽ പിടിച്ചെടുത്ത ശേഷം ജി ബോർഡിലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനം ശബ്ദങ്ങളെ കൃത്യമായ അക്ഷരങ്ങളായി കൺവേർട്ട് ചെയ്യുകയാണ് ചെയ്യുന്നത്.