ലോകത്തെ ഞെട്ടിച്ച് വീണ്ടും ടെസ്‌ല

ലോകത്തെ ഞെട്ടിച്ച് വീണ്ടും ടെസ്‌ല

ഇലക്ട്രിക് രംഗത്ത് അതികായന്മാരായി മാറുകയാണ് ടെസ്ല. ലോകത്തെ ഏറ്റവും വലിയ ബാറ്ററിയാണ് ടെസ്‌ല ഇപ്പോള്‍ വിപണിയില്‍ അവതരിപ്പിച്ചത്.30,000 ല്‍ അധികം വീടുകളിലേക്ക് വൈദ്യുതിയെത്തിക്കാനുള്ള ശേഷിയുള്ള ബാറ്ററിയാണ് ടെസ്‌ല അവതരിപ്പിച്ചിരിക്കുന്നത്. 100 മെഗാവാട്ടിലധികം വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന ബാറ്ററി നൂറ് ദിവസത്തിനുള്ളില്‍ നിര്‍മ്മിച്ച് നല്‍കാമെന്ന വാഗ്ദാനമാണ് ഇതോടെ കമ്പനി പൂര്‍ത്തിയാക്കിയിരിക്കുന്നത്.

കഴിഞ്ഞ ജൂലായിലാണ് ബാറ്ററി നിര്‍മ്മിക്കുന്നതിനുള്ള ടെന്‍ഡര്‍ ടെസ്‌ല സ്വന്തമാക്കിയത്. 100 ദിവസം കൊണ്ടാണ് ഈ ഭീമന്‍ ബാറ്ററി യൂണിറ്റ് നിര്‍മ്മിച്ചത്.ടെസ്ല കാറുകളില്‍ അതേ ഗ്രിഡ ടെക്‌നോളജി തന്നെയാണ് ഇവിടെയും ഉപയോഗിച്ചിരിക്കുന്നത്.