എത്യോപ്യന്‍ വിമാന അപകടത്തിന്റെ പശ്ചാത്തലത്തില്‍ 737 മാക്‌സ് വിമാനങ്ങള്‍ ബോയിംഗ് പിന്‍വലിച്ചു

എത്യോപ്യന്‍ വിമാന അപകടത്തിന്റെ പശ്ചാത്തലത്തില്‍ 737 മാക്‌സ് വിമാനങ്ങള്‍ ബോയിംഗ് പിന്‍വലിച്ചു

ന്യൂയോര്‍ക്ക്: എത്യോപ്യന്‍ വിമാന അപകടത്തിന്റെ പശ്ചാത്തലത്തില്‍ 737 മാക്‌സ് വിഭാഗത്തില്‍പ്പെട്ട വിമാനങ്ങള്‍ അമേരിക്കന്‍ വിമാന നിര്‍മ്മാണ കമ്പനി ബോയിംഗ് താല്‍ക്കാലികമായി പിന്‍വലിച്ചു. അപകടവുമായി ബന്ധപ്പെട്ട് അമേരിക്കന്‍ ഫെഡറല്‍ ഏവിയേഷന്‍ അസോസിയേഷന്‍ പുതിയ തെളിവുകള്‍ പുറത്ത് വിട്ട സാഹചര്യത്തിലാണ് കമ്പനിയുടെ നടപടി. ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ ബോയിംഗ് വിമാനങ്ങളുടെ സര്‍വ്വീസ് നിര്‍ത്തിവച്ചതും തീരുമാനത്തിന് കാരണമായി. വിമാനത്തിന്റെ പ്രവര്‍ത്തനത്തില്‍ സംതൃപ്തരാണെന്നും എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ വിമാനങ്ങള്‍ താല്‍ക്കാലികമായി പിന്‍വലിക്കുകയാണെന്നും ബോയിംഗ് വ്യക്തമാക്കി.