സംസ്ഥാനത്തു 2,000 സൗജന്യ വൈഫൈ ഹോട്‌സ്‌പോട്ടുകള്‍ ഡിസംബറില്‍ പൂര്‍ത്തിയാകും

സംസ്ഥാനത്തു 2,000 സൗജന്യ വൈഫൈ ഹോട്‌സ്‌പോട്ടുകള്‍ ഡിസംബറില്‍ പൂര്‍ത്തിയാകും


കേരള വൈഫൈ പദ്ധതിയുടെ ആദ്യഘട്ടത്തില്‍ 1,000 ഹോട്‌സ്‌പോട്ടുകള്‍ സ്ഥാപിച്ചിരുന്നു. രണ്ടാം ഘട്ടത്തില്‍ 1,000 ഹോട്‌സ്‌പോട് സ്ഥാപിക്കേണ്ട സ്ഥലങ്ങളുടെ പരിശോധന 8 ജില്ലകളില്‍ പൂര്‍ത്തിയായി. ഇതുവരെ 486 കേന്ദ്രങ്ങളാണു തിരഞ്ഞെടുത്തത്. മറ്റ് 6 ജില്ലകളിലെ പരിശോധന കൂടി കഴിയുമ്പോള്‍ ഓരോ ജില്ലയിലും സ്ഥാപിക്കുന്ന ഹോട്‌സ്‌പോട്ടുകളുടെ എണ്ണത്തില്‍ മാറ്റമുണ്ടാകാം. ആദ്യഘട്ടത്തില്‍ സ്ഥാപിച്ച നൂറോളം ഹോട്‌സ്‌പോട്ടുകള്‍ക്കു പ്രളയത്തില്‍ തകരാര്‍ സംഭവിച്ചതായി കണ്ടെത്തിയിട്ടുണ്ട്.

ആദ്യഘട്ടത്തില്‍ സ്ഥാപിച്ച ഹോട്‌സ്‌പോട്ടുകള്‍: തിരുവനന്തപുരം-120, കൊല്ലം-73, പത്തനംതിട്ട-41, ആലപ്പുഴ-61, കോട്ടയം,-117,ഇടുക്കി-22,എറണാകുളം-161,തൃശൂര്‍-91,പാലക്കാട്-61,മലപ്പുറം-53,കോഴിക്കോട്-43,വയനാട്-32,കണ്ണൂര്‍-67,കാസര്‍ഗോഡ്-53.

രണ്ടാം ഘട്ടത്തില്‍ സ്ഥലപരിശോധന പൂര്‍ത്തിയായ ജില്ലകളും ഹോട്‌സ്‌പോട്ടുകളും : എറണാകുളം-34, ഇടുക്കി-42,കണ്ണുര്‍-72,കെല്ലം-57,മലപ്പുറം-74,പാലക്കാട്-59,പാത്തനംതിട്ട-81.