ഓഫ്‌ലൈൻ വിഡിയോകൾക്ക്‌ ഇനി യൂട്യൂബ് ബീറ്റ

ഓഫ്‌ലൈൻ വിഡിയോകൾക്ക്‌ ഇനി യൂട്യൂബ് ബീറ്റ

വീഡിയോ കാണുന്നതിനിടയിലും ഡൗണ്‍ലോഡ് ചെയ്യുന്നതിനിടയിലും എത്രത്തോളം ഡേറ്റ ഉപയോഗിക്കുന്നുണ്ട് എന്ന് ആപ്പ് കാണിച്ച് തരും. ദൃശ്യങ്ങളുടെ നിലവാരം 640പി വ്യക്തതയില്‍ നിയന്ത്രിക്കുന്ന സംവിധാനം ആപ്പിലുണ്ട്. യുട്യൂബ് ഗോ ബീറ്റ ഇപ്പോള്‍ പ്ലേസ്റ്റോറില്‍ ഉണ്ടെങ്കിലും ഔദ്യോഗിക റിലീസ് നടന്നിട്ടില്ല. മാറ്റങ്ങള്‍ വരുത്തിയ ശേഷമായിരിക്കും റിലീസ് നടത്തുക.

ഡേറ്റാ ചെലവില്ലാതെ ബ്ലൂടൂത്ത് വഴി സുഹൃത്തുക്കളുമായി കണക്ട് ചെയ്യാനും വീഡിയോ ഷെയര്‍ ചെയ്യാനും യുട്യൂബ് ഗോ വഴി സാധിക്കും.കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി യുട്യൂബ് കൂടുതല്‍ ആളുകളിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് കമ്പനി. വേഗതയേറിയ ഇന്റര്‍നെറ്റ് സൗകര്യം ഉള്ളവര്‍ക്ക് ഉയര്‍ന്ന നിലവാരത്തിലുള്ള ദൃശ്യങ്ങള്‍ നല്‍കുക, വേഗതകുറഞ്ഞ ഇന്റര്‍നെറ്റുള്ളവര്‍ക്ക് അതിനനുസരിച്ചും സേവനങ്ങള്‍ എത്തിക്കുക എന്നതാണ് തന്ത്രം.കഴിഞ്ഞ സെപ്റ്റംബറിലാണ് യുട്യൂബ് ഗോ ആപ്പിനേക്കുറിച്ച് പ്രഖ്യാപനം നടന്നത്.