കള്ളം പറഞ്ഞാലും ഇനി വാട്‌സ് ആപ് കണ്ടുപിടിക്കും

കള്ളം പറഞ്ഞാലും ഇനി വാട്‌സ് ആപ് കണ്ടുപിടിക്കും

വാട്‌സ് ആപ്പിന്റെ ഓരോ പുതിയ ഫീച്ചറുകളും, ഏറെ ആകാംക്ഷയോടെയാണ് യൂസേഴ്‌സ് കാത്തിരിക്കുന്നത്. അത്തരത്തിലൊന്നാണ് പുതുതായി എത്തുന്ന ലൊക്കേഷന്‍ ഫീച്ചർ.വാട്‌സ് ആപ്പില്‍ ചാറ്റ് ചെയ്യുമ്പോള്‍ ഇനി മുതല്‍ ലൊക്കേഷനും അങ്ങേത്തലയ്ക്കല്‍ ഉള്ളവര്‍ക്ക് അറിയാനാകും എന്നതാണ് പുതിയ ഫീച്ചറിന്റെ സവിശേഷത.  ഗ്രൂപ്പുകളിലെ ഓരോ അംഗങ്ങളും എവിടെ ഇരുന്നാണ് വാട്‌സാപ്പ് ഉപയോഗിക്കുന്നതെന്ന് മനസ്സിലാക്കാന്‍ സാധിക്കും.

ഈ ഫീച്ചര്‍ സംബന്ധിച്ച വിവരങ്ങള്‍ ട്വിറ്റര്‍ വഴിയാണ് പുറത്തുവന്നിരിക്കുന്നത്. ട്വിറ്റര്‍ പുറത്തുവിട്ട വിവരങ്ങള്‍ പ്രകാരം പുതിയ ലൈവ് ലൊക്കേഷന്‍ ട്രാക്കിങ് ഫീച്ചര്‍ ആന്‍ഡ്രോയ്ഡ് 2.16.399 , ഐഒഎസ് 2.17.3.28 ബീറ്റാ വേര്‍ഷനുകളിലാണ് വരുന്നത്. നിലവില്‍ വാട്‌സാപ്പില്‍ ഉപയോക്താക്കളുടെ ലൊക്കേഷന്‍ ഷെയര്‍ ചെയ്യാനുള്ള ഓപ്ഷന്‍ ലഭ്യമാണ്. ഇതിന്റെ അടുത്ത പടിയായാണ് റിയല്‍ ടൈം ലൈവ് ലൊക്കേഷന്‍ ട്രാക്കിങ് എത്തുന്നത്.

ആപ്പ് അപ്‌ഡേഷനില്‍ ഈ ഓപ്ഷന്‍ പ്രവര്‍ത്തന രഹിതമായിരിക്കും. സുരക്ഷാ കാരണങ്ങളാല്‍ ആപ്പ് സെറ്റിങ്‌സില്‍ കയറി ഉപയോക്താവ് തന്നെ ലൈവ് ലൊക്കേഷന്‍ ട്രാക്കിങ് ഓപ്ഷന്‍ പ്രവര്‍ത്തനക്ഷമമാക്കണം.   ലൈവ് ലൊക്കേഷന്‍ ട്രാക്കിങ് അഞ്ചു മിനിറ്റ്, രണ്ടു മിനിറ്റ്, ഒരു മിനിറ്റ് എന്നിങ്ങനെ ഒരു നിശ്ചിത സമയത്തേയ്ക്ക് പരിമിതപ്പെടുത്താനും എപ്പോഴും ഓപ്പണ്‍ ചെയ്തിടാനും ഓപ്ഷനുണ്ട്.