5 ജി വെല്ലാൻ ടെറാഹര്‍ട്സ് ട്രാന്‍മിറ്റര്‍ എത്തുന്നു

5 ജി വെല്ലാൻ ടെറാഹര്‍ട്സ് ട്രാന്‍മിറ്റര്‍ എത്തുന്നു

ടോക്യോ: 5ജിയേക്കാള്‍ പത്തിരട്ടി വേഗതത്തില്‍ ഡേറ്റ കൈമാറ്റം സാധ്യമാക്കുന്ന പുതിയ സാങ്കേതികവിദ്യ 2020 ഓടുകൂടി യാഥാര്‍ഥ്യമായേക്കും. പുതിയ ടെറാഹര്‍ട്സ് ട്രാന്‍മിറ്റര്‍ ( terahertz transmitter ) രൂപപ്പെടുത്താനുള്ള ഗവേഷണം പുരോഗമിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.

അഞ്ചാംതലമുറ നെറ്റ്വര്‍ക്കിനേക്കാള്‍ പത്തിരട്ടി വേഗതയുള്ളതായിരിക്കും ഈ പുതിയ സാങ്കേതികവിദ്യ. ഒരു ഡിവിഡിയിലുള്ള മുഴുവന്‍ ഡേറ്റയും സെക്കന്‍ഡിന്റെ ഒരംശം സമയംകൊണ്ട് കൈമാറ്റം ചെയ്യാന്‍ ഈ സാങ്കേതികവിദ്യയ്ക്ക് സാധിക്കും. വരുംകാലത്തെ മാറ്റിമറിക്കാന്‍ പോകുന്ന അതിവേഗ വയര്‍ലെസ്സ് സാങ്കേതികത ഇതായിരിക്കുമെന്നാണ് കരുതപ്പെടുന്നു.

കാലിഫോര്‍ണിയയില്‍ നടന്ന 'ഇന്റര്‍നാഷണല്‍ സോളിഡ് സ്റ്റേറ്റ് സര്‍ക്യൂട്ട്സ് കോണ്‍ഫറന്‍സ് 2017' ലാണ് ഈ സാങ്കേതികവിദ്യ അവതരിപ്പിക്കപ്പെട്ടത്. സെക്കന്‍ഡില്‍ 105 ജിഗാബൈറ്റ്സ് വേഗം നല്‍കുന്ന ഒരു ട്രാന്‍മിറ്റര്‍ ഗവേഷകര്‍ വികസിപ്പിച്ചു കഴിഞ്ഞു.