ഷവോമിയുടെ റെഡ്മി നോട്ട് 4 ന് എതിരാളി എത്തി...

ഷവോമിയുടെ റെഡ്മി നോട്ട് 4 ന് എതിരാളി എത്തി...

അസുസ് അവതരിപ്പിക്കുന്ന പുതിയ സ്മാര്‍ട്ട്‌ഫോൺ  സെന്‍ഫോണ്‍ 3എസ് മാക്‌സ് വിപണിയിൽ.കഴിഞ്ഞ നവംബറില്‍ ഇറങ്ങിയ സെന്‍ഫോണ്‍ 3 മാക്‌സിന്റെ പരിഷ്‌കരിച്ച പതിപ്പാണിത്. റെഡ് മി നോട്ട് 4നോട് ഏറ്റുമുട്ടാന്‍ അസുസ് ധൃതി പിടിച്ചിറക്കുന്ന മോഡലാണിതെന്ന കാര്യം വ്യക്തം.

1280X720 പിക്‌സല്‍ റിസൊല്യൂഷനുള്ള 5.2 ഇഞ്ച് എച്ച്ഡി എല്‍സിഡി ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. വശങ്ങളിലേക്ക് ചെരിവുളള തരത്തിലുള്ള 2.5 കോണ്ടേഡ് ആര്‍ക്ക് ഗ്ലാസ് കൊണ്ടാണ് സ്‌ക്രീന്‍ നിര്‍മിച്ചിരിക്കുന്നത്. ലോഹത്തില്‍ തീര്‍ത്ത ഫോണിന്റെ മുന്‍വശത്ത് മാത്രം പ്ലാസ്റ്റിക്കാണ്. ഫോണിന്റെ മുന്‍ഭാഗത്ത് തന്നെ വിരലടയാള സ്‌കാനറും സ്പീക്കറും സജ്ജീകരിച്ചിരിക്കുന്നു.

മൂന്ന് ജിബി റാം, മീഡിയാടെക്കിന്റെ 6750 ചിപ്‌സെറ്റ്, 32 ജിബി ഇന്റേണല്‍ സ്റ്റോറേജ് എന്നിവയാണ് ഫോണിന്റെ ഹാര്‍ഡ്‌വേര്‍ വിശദാംശങ്ങള്‍. രണ്ട് ടെറാബൈറ്റ് വരെയുള്ള മൈക്രോ എസ്ഡി കാര്‍ഡുകള്‍ ഇതിലിട്ട് പ്രവര്‍ത്തിപ്പിക്കാനാകും.

ഫെബ്രുവരി ഏഴിനാണ് സെന്‍ഫോണ്‍ 3എസ് മാക്‌സ് ഔദ്യോഗികമായി അവതരിപ്പിക്കപ്പെടുക. അന്നുമാത്രമേ ഇതിന്റെ വില അറിയാന്‍ പറ്റൂ. 13,000 രൂപയ്ക്കടുത്തായിരിക്കും വിലയെന്ന് സൂചനകളുണ്ട്