സാംസങ്പേ ഇന്ത്യയിൽ വരുന്നു

സാംസങ്പേ ഇന്ത്യയിൽ വരുന്നു

മുംബൈ:  സാംസങ് അവരുടെ മൊബൈൽ വാലറ്റായ​ സാംസങ്പേ ഇന്ത്യയിൽ അവതരിപ്പിക്കുന്നു. 2017ൽ  ഇന്ത്യൻ വിപണിയിൽ വാലറ്റ്​ അവതരിപ്പിക്കാനാണ്​ സാംസങ്​ ലക്ഷ്യമിടുന്നത്​.  എന്നാൽ  സ്​മാർട്ട്​ ഫോണുകളിലെ ഉയർന്ന മോഡലുകളിൽ മാത്രമേ സാംസങ്​ പേ ലഭ്യമാവുകയുള്ളു. സ്മാര്‍ട്ട്‌ഫോണില്‍നിന്ന്​ പേയ്​മെൻറ്​ ടെർമിനലിലെ കാര്‍ഡ് റീഡറിലേക്ക് മാഗ്നറ്റിക് സിഗ്നല്‍ അയയ്ക്കാന്‍ കഴിയുന്ന എംഎസ്ടി  സംവിധാനവും സാംസങ്ങ്​ പേയിൽ ലഭ്യമാണ്​.

 അമേരിക്കൻ കമ്പനിയായ അമേരിക്കൻ എക്​സ്​പ്രസുമായി ചേർന്നാണ്​ സാംസങ്​ സേവനം അവതരിപ്പിക്കുക. വിസ, മാസ്​റ്റർകാർഡ്​ പോലുള്ള കമ്പനികളുമായും സഹകരണത്തിന്​ സാംസങ്​​ ശ്രമിക്കുന്നുണ്ടെന്നാണ്​ റിപ്പോർട്ടുകൾ. ഇന്ത്യയിൽ കൂടുതൽ ആളുകൾ ഉപയോഗിക്കുന്നത്​ വിസയുടെയും മാസ്​റ്റർ കാർഡിന്‍റെയും ഡെബിറ്റ്​ കാർഡുകളാണ്​.ഗാലക്​സി എസ്​6, എസ്​6 എഡ്​ജ്​,എസ്​6 എഡ്​ജ്​ പ്ലസ്​, ഗാലക്​സി എസ്​7, എസ്​7 എഡ്​ജ്​, ഗാലക്​സി നോട്ട്​5 എന്നീ സാംസങ്ങ്​ ഫോണുകളിലായിരിക്കും സാംസങ്ങ്​ പേ ലഭ്യമാവുക.