റെക്കോര്‍ഡിട്ട് വിറ്റ നോക്കിയ വീണ്ടും തിരിച്ചെത്തുന്നു

റെക്കോര്‍ഡിട്ട് വിറ്റ നോക്കിയ വീണ്ടും തിരിച്ചെത്തുന്നു

ഒരു തലമുറയെ മുഴുവന്‍ മൊബൈല്‍ ലോകത്തേക്ക് ചുവടുവെയ്പ്പിച്ചത് നോക്കിയ വീണ്ടും തിരിച്ചെത്തുന്നു. ജനപ്രിയ മോഡലുകളിലൊന്നായ 'നോക്കിയ 3310' ഫോണ്‍ തിരിച്ചെത്തുന്നു . ഒരാഴ്ച ബാറ്ററി ആയുസ്സ് കിട്ടുന്ന നോക്കിയ 3310 വീണ്ടും അവതരിപ്പിക്കാന്‍ പോകുന്നു എന്നാണ് റിപ്പോര്‍ട്ട്.

ഫെബ്രുവരി 26 നാണ് പുതിയ ഫോണ്‍ അവതരിപ്പിക്കുക. എന്നാല്‍ എത്രത്തോളം മാറ്റമുണ്ടെന്ന് സൂചനയൊന്നും പുറത്തുവന്നിട്ടില്ല. 59 യൂറോ (ഏകദേശം 4000 രൂപ) ആയിരിക്കും നോക്കിയ 3310യുടെ വിലയെന്നാണ് വിവരം.ആന്‍ഡ്രോയിഡ് ഫോണായ നോക്കിയ 5ന് ഒപ്പമായിരിക്കും നോക്കിയ 3310 യുടെ വരവെന്നാണ് അറിവ്. 

5.2 ഇഞ്ച് 720 പിക്സല്‍ ഡിസ്പ്ലേയാണ് നോക്കിയ 5 ന്റേതെന്നാണ് വിവരം. രണ്ട് ജിബി റാം, 12 മെഗാപിക്സല്‍ ക്യാമറ തുടങ്ങിയവയാണ് നോക്കിയ 5ന് പ്രതീക്ഷിക്കുന്ന ഫിച്ചറുകള്‍. 10,000 രൂപ വിലവരുന്ന ഫോണ്‍ ആന്‍ഡ്രോയിഡ് നൂഗട്ടിലായിരിക്കും പ്രവര്‍ത്തിക്കുക.എച്ച്എംഡി ഗ്ലോബല്‍ എന്ന കമ്പനിയാണ് പുതിയ നോക്കിയ മോഡലുകള്‍ വിപണിയിലിറക്കുന്നത്.