ജ്യോതിശാസ്ത്രത്തിനു തന്നെ അത്ഭുതമായി ഒരു ഫോട്ടോഗ്രാഫർ

ജ്യോതിശാസ്ത്രത്തിനു തന്നെ അത്ഭുതമായി ഒരു ഫോട്ടോഗ്രാഫർ

ചന്ദ്രഗ്രഹണം മുതല്‍ തണുത്തുറഞ്ഞ ധൂമകേതു വരെ. അപ്പോളോ 15 ചന്ദ്രനില്‍ ഇറങ്ങുന്നതും അന്താരാഷ്ട്ര ബഹിരാകാശ താവളം ലണ്ടണ് മുകളിലൂടെ  കടന്നുപോകുന്നതടക്കം കണ്ണഞ്ചിപ്പിക്കുന്ന മനോഹാരിതയോടെ ഓരോ ചിത്രങ്ങളും റോജൻ സൂക്ഷമതയോടെ ഒപ്പിയെടുത്തിരിക്കുന്നു. നീണ്ട നാളുകളായി  തുടര്‍ന്നുപോന്നിരുന്ന തന്റെ ഈ ഉദ്യമത്തെ സംബന്ധിച്ച് എന്നാല്‍ അതികമാരും അറിയപ്പെട്ടിരുന്നില്ല എന്നതാണ് സത്യം.

മികച്ച ജ്യോതിശാസ്ത്ര  ഛായാഗ്രാഹകനുള്ള പുരസ്‌കാരം  ലഭിച്ചപ്പോഴാണ് ഹച്ചിന്‍സണിന്റെ മിടുക്ക് ലോകമറിയുന്നത്. വിംബിള്‍ഡണില്‍ നിന്നുമുള്ള ഈ ഫോട്ടോഗ്രാഫര്‍ തന്റെ തോട്ടത്തില്‍ ഒരു ചെറിയ വാനനിരീക്ഷണ കേന്ദ്രം നിര്‍മ്മിച്ചുകൊണ്ട് ലോകോത്തര ചിത്രങ്ങള്‍ പകര്‍ത്തി. അന്താരാഷ്ട്ര  ബഹിരാകാശ താവളത്തില്‍, കോടികള്‍ വിലവരുന്ന ബഹിരാകാശ വാഹനം ഉപയോഗിച്ച് എടുക്കുന്ന ചിത്രങ്ങളുമായി  ഹച്ചിണ്‍സണിന്റെ ചിത്രം മത്സരിക്കുന്നു,ഒപ്പത്തിനൊപ്പം നില്‍ക്കുന്നു.