5 ജിയെക്കാൾ വേഗത്തിൽ ഡേറ്റ കൈമാറാൻ പുതിയ സാങ്കേതികവിദ്യ വരുന്നു

5 ജിയെക്കാൾ വേഗത്തിൽ ഡേറ്റ കൈമാറാൻ പുതിയ സാങ്കേതികവിദ്യ വരുന്നു

ടോക്യോ: 5 ജിയെക്കാൾ പത്തിരട്ടി വേഗത്തിൽ ഡേറ്റ കൈമാറ്റം ചെയ്യുന്നതിനുള്ള സാങ്കേതികവിദ്യ 2020 ഒടുകൂടി യഥാർഥ്യമായേക്കും. ഒരു ഡി വി ഡി യിലുള്ള മുഴുവൻ ഡേറ്റയും സെക്കന്റിന്റെ ഒരംശം സമയത്തിനുള്ളിൽ കൈമാറ്റം ചെയ്യാനാവും എന്നതാണ് പുതിയ സാങ്കേതികവിദ്യയുടെ പ്രാത്യേകത.

പുതിയ ടെറാഹർട്സ് ട്രാൻസ്മിറ്റർ രൂപത്തിലുള്ള ഗവേഷണം പുരോഗമിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. കാലിഫോണിയയിൽ നടന്ന 'ഇന്റര്‍നാഷണല്‍ സോളിഡ് സ്റ്റേറ്റ് സര്‍ക്യൂട്ട്സ് കോണ്‍ഫറന്‍സ് 2017' ലാണ് ഈ സാങ്കേതികവിദ്യ അവതരിപ്പിക്കപ്പെട്ടത്. ഉപഗ്രഹങ്ങളിലേക്കുൾപ്പെടെ അതിവേഗത്തിൽ ഡേറ്റ കൈമാറ്റം ഇതിലൂടെ സാധിക്കും.

സെക്കന്‍ഡില്‍ 105 ജിഗാബൈറ്റ്സ്‌ വേഗത നല്‍കുന്ന ഒരു ട്രാന്‍മിറ്റര്‍ ഗവേഷകര്‍ വികസിപ്പിച്ചെടുത്തു കഴിഞ്ഞു. ജപ്പാനിലെ ഹിരോഷിമ യൂണിവേഴ്സിറ്റിയിലെ ഗവേഷകരുടെ നേതൃത്വത്തിലുള്ള ഒരുകൂട്ടം ഗവേഷകരാണ് ഇതിനു പിന്നിൽ. മൊബൈൽ അടക്കമുള്ള ഉപകരണങ്ങളിൽ അതിവേഗ ഡൗൺലോഡിങ്ങ് ഇതിലൂടെ സാധിക്കും എന്നാണ് ഗവേഷകർ പറയുന്നത്.