ബഗിനെ കണ്ടെത്തു...കോടിശ്വരനാകൂ.....!!!!

ബഗിനെ കണ്ടെത്തു...കോടിശ്വരനാകൂ.....!!!!

സൈറ്റിലെ തെറ്റുകളോ പിഴവുകളോ ചൂണ്ടിക്കാട്ടുന്നവര്‍ക്ക് ഫെയ്‌സ്ബുക്ക് പാരിതോഷികമായി പണം നല്‍കുന്ന പദ്ധതിയാണ്   ബഗ് ബൗണ്ടിഎന്ന് അറിയപ്പെടുന്നത് . നിരവധിപേര്‍ക്ക്  ഇതിനകം വന്‍ തുക ലഭിച്ചു കഴിഞ്ഞു.ഏതാനും ആഴ്ചകളുടെയും മാസങ്ങളുടെയും ഇടവേളകളില്‍ പൊതുജനം കണ്ടെത്തുന്ന ബഗുകളുടെ എണ്ണം നിരവധിയാണ്.

ഉപഭോക്താവ് എന്ന നിലയില്‍ ബഗിനെ കണ്ടെത്താന്‍ പൊതുജനത്തിനു അവസരമൊരുക്കുമ്പോള്‍ ഈ ജോലി കൂടുതല്‍ കാര്യക്ഷമമാകുന്നു എന്നണ്  കമ്പനികളുടെ വിലയിരുത്തല്‍.ഫെയ്‌സ്ബുക്കിന്റെ പിഴവുകള്‍ ചൂണ്ടിക്കാട്ടി ലോകത്ത് ഏറ്റവുമധികം പണം പാരിതോഷികമായി നേടിയ രാജ്യങ്ങളിലൊന്ന് ഇന്ത്യയാണെന്ന് പറയുമ്പോള്‍ തന്നെ ഇതില്‍ നമുക്കുള്ള സാധ്യതകള്‍ കൂടുതല്‍ വ്യക്തമാകുകയാണ്.

ലോകത്ത് ഏറ്റവും കൂടുതല്‍ ബഗ് വേട്ടക്കാരുള്ള രണ്ടാമത്തെ രാജ്യം ഇന്ത്യയാണ്.ചൂണ്ടിക്കാട്ടുന്ന ബഗിന്റെ ഗൗരവം, ബഗ് റിപ്പോര്‍ട്ടിങ്ങിലെ കൃത്യത തുടങ്ങിയവ പരിഗണിച്ചാണ് ഫെയ്‌സ്ബുക്ക് ബഗ് ബൗണ്ടി പദ്ധതിയിലൂടെ സമ്മാനം നല്‍കുന്നത്. ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമിനെയും, വാട്‌സ്ആപ്പിനേയും ഈ പദ്ധതിയുടെ ഭാഗമാക്കിയിട്ടുണ്ട്.