ഓവറായി അപ്പീൽ; ഇന്ത്യൻ നായകൻ വിരാട് കോലിക്ക് പിഴ

ഓവറായി അപ്പീൽ; ഇന്ത്യൻ നായകൻ വിരാട് കോലിക്ക് പിഴ

ലണ്ടൻ: അഫ്ഘാനെതിരൊയ മത്സരത്തിൽ അമിതമായി അപ്പീൽ ചെയ്തതിന് ഇന്ത്യൻ നായകൻ വിരാട് കോഹ്ലിക്ക് പിഴ. അച്ചടക്കം ലംഘിച്ചതിന് മാച്ച് ഫീയുടെ 25 ശതമാനം കോഹ്ലി പിഴയായി ഒടുക്കണം. കഴിഞ്ഞ ദിവസം അഫ്ഘാനിസ്ഥാനെതിരായ മത്സരത്തിനിടെ അംപയറോട് അമിതമായി അപ്പീൽ ചെയ്തതിനാണ് കോഹ്ലിക്ക് പിഴ വിധിച്ചത്.

മത്സരത്തിൽ അഫ്ഘാനിസ്ഥാൻ ഇന്നിംഗ്സിലെ 29-ാം ഓവറിലാണ് കോഹ്ലിയുടെ പ്രവർത്തി അച്ചടക്കം ലംഘിച്ചതായി ഐസിസി കണ്ടെത്തിയത്. ജസ്പ്രിത് ബൂംറ എറിഞ്ഞ ഓവറിലെ ആദ്യ പന്തിൽ റഹ്മത്ത് ഷായ്ക്കെതിരെ എൽബിഡബ്ല്യൂ അപ്പീലിനായി കോഹ്ലി അലറിവിളിച്ചതാണ് പ്രശ്നമായത്. എന്നാൽ പാക് അംപയർ അലീം ദാർ അപ്പീൽ നിരസിച്ചെങ്കിലും കോഹ്ലി പിൻമാറാൻ തയ്യാറായിരുന്നില്ല. അപ്പോൾ അഫ്ഘാൻ രണ്ടിന് 106 എന്ന നിലയിലായിരുന്നു. റഹ്മത്ത് ഷായ്ക്കൊപ്പം ഹഷ്മത്തുള്ള അഫ്രിദിയായിരുന്നു ക്രീസിൽ. എന്നാൽ ഈ തീരുമാനം മത്സരഫലത്തെ അധികം സ്വാധീനിച്ചില്ല. അധികംവൈകാതെ റഹ്മത്ത് ഷായെ യുസ്വേന്ദ്ര ചാഹൽ പുറത്താക്കുകയായിരുന്നു.

 കഴിഞ്ഞ ദിവസത്തെ അച്ചടക്കലംഘനത്തോടെ വിരാട് കോഹ്ലിയുടെ ഡീമെറിറ്റ് പോയിന്‍റ് രണ്ടായിട്ടുണ്ട്. 24 മാസത്തിനുള്ളിൽ ഇത് നാല് ആയാൽ മത്സരത്തിൽനിന്ന് വിലക്ക് നേരിടേണ്ടിവരും.  കഴിഞ്ഞ ദിവസത്തെ അച്ചടക്കലംഘനത്തോടെ വിരാട് കോഹ്ലിയുടെ ഡീമെറിറ്റ് പോയിന്‍റ് രണ്ടായിട്ടുണ്ട്. 24 മാസത്തിനുള്ളിൽ ഇത് നാല് ആയാൽ മത്സരത്തിൽനിന്ന് വിലക്ക് നേരിടേണ്ടിവരും. കഴിഞ്ഞ ദിവസത്തെ അച്ചടക്കലംഘനത്തോടെ വിരാട് കോഹ്ലിയുടെ ഡീമെറിറ്റ് പോയിന്‍റ് രണ്ടായിട്ടുണ്ട്. 24 മാസത്തിനുള്ളിൽ ഇത് നാല് ആയാൽ മത്സരത്തിൽനിന്ന് വിലക്ക് നേരിടേണ്ടിവരും.