വിയറ്റ്നാം ഓപ്പണ്‍: അജയ് ജയറാം, മിഥുന്‍ മഞ്ചുനാഥ് സെമിയില്‍; ഋതുപര്‍ണ ദാസ് പുറത്ത്

വിയറ്റ്നാം ഓപ്പണ്‍: അജയ് ജയറാം, മിഥുന്‍ മഞ്ചുനാഥ് സെമിയില്‍; ഋതുപര്‍ണ ദാസ് പുറത്ത്

ഹാനോയ്: ഇന്ത്യന്‍ താരങ്ങളായ അജയ് ജയറാം, മിഥുന്‍ മഞ്ചുനാഥ് എന്നിവര്‍ വിയറ്റ്നാം ഓപ്പണ്‍ ബാഡ്മിന്റൺ സെമി ഫൈനലില്‍ കടന്നു. കാനഡയുടെ ചെന്‍ സിയോടൊങ്ങിനെയാണ് അജയ് പരാജയപ്പെടുത്തിയിരിക്കുന്നത്. നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു അജയ് ജയറാമിന്റെ ജയം.

സ്കോര്‍: 26-24, 21-17.

യുവതാരം മിഥുന്‍ മഞ്ചുനാഥ് ചൈനയുടെ ഷുവോ സെക്കിയെ പരാജയപ്പെടുത്തിയാണ് സെമിയില്‍ കടന്നത്. 

സ്കോര്‍: 17-21, 21-19, 21-11

അതേസമയം, വനിത സിംഗിള്‍സില്‍ ഋതുപര്‍ണ്ണ ദാസ് ക്വാര്‍ട്ടറില്‍ പരാജയപ്പെട്ടു. തായ്‍ലാന്‍ഡിന്റെ ഫിറ്റായപോണ്‍ ചൈവാനോടാണ് ഋതുപര്ണയുടെ തോല്‍വി. 

സ്കോര്‍: 19-21, 14-21