ഓസീസിനെ തകര്‍ത്ത് അണ്ടര്‍ 19 ലോകകപ്പ് ഇന്ത്യയ്ക്ക്

ഓസീസിനെ തകര്‍ത്ത് അണ്ടര്‍ 19 ലോകകപ്പ് ഇന്ത്യയ്ക്ക്

മൗണ്ട് മൗഗ്നുയി: ഓസ്‌ട്രേലിയയെ തോല്‍പ്പിച്ച് അണ്ടര്‍-19 ക്രിക്കറ്റ് ലോകകപ്പ് കിരീടം ഇന്ത്യക്ക്. അണ്ടര്‍-19 ലോകകപ്പില്‍ നാലു കിരീടം നേടുന്ന ആദ്യ രാജ്യമെന്ന ചരിത്ര നേട്ടവും ഇന്ത്യ സ്വന്തമാക്കി. 67 പന്ത് ബാക്കിനില്‍ക്കെ ഓസ്ട്രേലിയയെ എട്ടു വിക്കറ്റിന് ആധികാരികമായികുന്നു ഇന്ത്യയുടെ വിജയം.

101 പന്തില്‍ 100 റണ്‍സടിച്ച ഓപ്പണര്‍ മന്‍ജോത് കര്‍ളയുടെ ബാറ്റിങ് മികവിലാണ് ഇന്ത്യ കിരീടം സ്വന്തമാക്കിയത്. ഓസീസ് ഉയര്‍ത്തിയ 217 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 38. 5 ഓവറില്‍ വെറും രണ്ട് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. 2000, 2008, 2012 വര്‍ങ്ങളിലും ഇന്ത്യയ്ക്കായിരുന്നു കിരീടം.