അണ്ടർ 19 ലോ​ക​ക​പ്പിന് തുടക്കമായി; ഇ​ന്ത്യ നാ​ളെ ആ​സ്​​ട്രേ​ലി​യ​ക്കെ​തി​രെ

അണ്ടർ 19 ലോ​ക​ക​പ്പിന് തുടക്കമായി; ഇ​ന്ത്യ നാ​ളെ ആ​സ്​​ട്രേ​ലി​യ​ക്കെ​തി​രെ

അണ്ടർ 19 ലോകകപ്പ് മത്സരങ്ങൾക്ക് ഇന്ന് തുടക്കമായി. 12ാം ലോ​ക​ക​പ്പ് മത്സരങ്ങൾക്ക് ന്യൂസിലാൻഡ് ആണ് ആതിഥ്യം വഹിക്കുന്നത്. ഇന്ത്യൻ സമയം, പുലർച്ചെ മൂന്നിനാണ് മത്സരങ്ങൾക്ക് തുടക്കമായത്.16 രാ​ജ്യ​ങ്ങ​ൾ നാ​ലു ഗ്രൂ​പ്പു​ക​ളി​ലാ​യി തിരിഞ്ഞാണ് മത്സരിക്കുന്നത്. ആ​സ്​​ട്രേ​ലി​യക്കെതിരെയാണ് ഇ​ന്ത്യയുടെ ആദ്യ മത്സരം. മ​ത്സ​രം നാളെ പുലർച്ചെ  6.30നും​​ ആ​രം​ഭി​ക്കും.

മൂ​ന്നു കി​രീ​ടം നേ​ടി​യ ഇ​ന്ത്യ​യും (2000, 2008, 2012) ആ​സ്​​ട്രേ​ലി​യ​യും (1988, 2002, 2010) ത​ന്നെ ഹോ​ട്​ ഫേ​വവ​റി​റ്റ്. ര​ണ്ടു ത​വ​ണ ചാ​മ്പ്യ​ന്മാ​രാ​യ പാ​കി​സ്​​താ​ൻ (2004, 2006), ഒ​രോ ത​വ​ണ കി​രീ​ട​മ​ണി​ഞ്ഞ ദ​ക്ഷി​ണാ​ഫ്രി​ക്ക, വെ​സ്​​റ്റി​ൻ​ഡീ​സ്, ഇം​ഗ്ല​ണ്ട്, ക​ന്നി​ക്കി​രീ​ടം തേ​ടി ആ​തി​ഥേ​യ​രാ​യ ന്യൂ​സി​ല​ൻ​ഡ്​ എ​ന്നി​വ​രും പ്ര​വ​ച​ന​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ലു​ണ്ട്. ഇ​വ​ർ​ക്കു പു​റ​മെ അ​ട്ടി​മ​റി ക​രുത്തു​മാ​യി അ​ഫ്​​ഗാ​നി​സ്​​താ​ൻ, ബം​ഗ്ലാ​ദേ​ശ്, ശ്രീ​ല​ങ്ക എ​ന്നി​വ​രും. 

ഏ​ക​ദി​ന ലോ​ക​ക​പ്പിന്റെ ഉ​ദ്​​ഘാ​ട​ന ദി​ന​മാ​യ ഇ​ന്ന്​ നാ​ലു​​ മ​ത്സ​ര​ങ്ങ​ളു​ണ്ട്. മൂ​ന്നു​ മത്സ​ര​ങ്ങ​ൾ​ക്ക്​ ടോ​സ്​ വീ​ഴു​ന്ന​ത്​ ഇ​ന്ത്യ​ൻ സ​മ​യം പു​ല​​ർ​െ​ച്ച മൂ​ന്നി​ന്. നാ​ലാം അ​ങ്കം 6.30നും. ​ഉ​ദ്​​ഘാ​ട​ന ദി​ന​ത്തി​ൽ ആ​ദ്യ മ​ത്സ​ര​ങ്ങ​ളി​ൽ അ​ഫ്​​ഗാ​നി​സ്​​താ​ൻ പാ​കി​സ്​​താ​നെ​യും സിംബാ​ബ്​​വെ പാ​പ്വ ന്യൂ​ഗി​നി​യെ​യും ബം​ഗ്ലാ​ദേ​ശ്​ ന​മീ​ബി​യ​യെ​യും നേ​രി​ടും. ആ​തി​ഥേ​യ​രാ​യ ന്യൂ​സിസി​ല​ൻ​ഡും വെ​സ്​​റ്റി​ൻ​ഡീ​സും ത​മ്മി​ലെ മ​ത്സ​രം 6.30നാ​ണ്.