ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനെതിരേ രാജസ്ഥാൻ റോയൽസിന് 19 റണ്‍സ് ജയം

ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനെതിരേ രാജസ്ഥാൻ റോയൽസിന് 19 റണ്‍സ് ജയം

ബംഗളൂരു: ഐപിഎല്ലിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനെതിരേ രാജസ്ഥാൻ റോയൽസിന് 19 റണ്‍സ് ജയം. 218 എന്ന വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ബാംഗ്ലൂരിന് 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 198 റണ്‍സെടുക്കാനെ സാധിച്ചുള്ളു. സീസണിലെ രാജസ്ഥാന്‍റെ രണ്ടാമത്തെ ജയമാണിത്. 

നേരത്തേ, സഞ്ജു സാംസണിന്‍റെ വെടിക്കെട്ട് ബാറ്റിംഗാണ് രാജസ്ഥാന് മികച്ച ടോട്ടൽ സമ്മാനിച്ചത്. 45 പന്തിൽ 10 സിക്സും രണ്ട് ഫോറും ഉൾപ്പെടെ 92 റണ്‍സെടുത്ത് സഞ്ജു പുറത്താകാതെ നിന്നു.ഐപിഎല്ലിൽ ഈ സീസണിലെ ഒരു ടീമിന്‍റെ ഏറ്റവും ഉയർന്ന സ്കോറാണ് രാജസ്ഥാൻ നേടിയത്.