മെ​സി​ക്കു പി​ന്നാ​ലെ റൊ​ണാ​ൾ​ഡോ​യും

മെ​സി​ക്കു പി​ന്നാ​ലെ റൊ​ണാ​ൾ​ഡോ​യും

മാ​ഡ്രി​ഡ് : ല​യ​ണ​ൽ മെ​സി​ക്കു പി​ന്നാ​ലെ റ​യ​ൽ മാ​ഡ്രി​ഡ് സൂ​പ്പ​ർ താ​രം ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ​യും നി​കു​തി​വെ​ട്ടി​പ്പ് കു​രു​ക്കി​ൽ. 2011-13 കാ​ല​ത്ത് 89 ല​ക്ഷം ഡോ​ള​ർ റൊ​ണാ​ൾ​ഡോ നി​കു​തി​യി​ന​ത്തി​ൽ വെ​ട്ടി​ച്ചെ​ന്ന് സ്പാ​നി​ഷ് നി​കു​തി വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ ഉ​ദ്ധ​രി​ച്ച് കാ​ഡെ​ന കോ​പെ റേ​ഡി​യോ റി​പ്പോ​ർ​ട്ട് ചെ​യ്തു.

റൊ​ണാ​ൾ​ഡോ​യ്ക്കെ​തി​രേ കേ​സെ​ടു​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് നി​കു​തി വ​കു​പ്പി​ൽ ത​ർ​ക്ക​മു​ണ്ടെ​ന്നാ​ണ് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്ന​ത്. കേ​സെ​ടു​ക്കു​ന്ന​തി​നു മു​ന്പ് റൊ​ണാ​ൾ​ഡോ​യു​ടെ വെ​ട്ടി​പ്പ്, സാ​ങ്കേ​തി​ക പി​ഴ​വാ​ണോ​യെ​ന്നാ​ണ് പ്ര​ധാ​ന​മാ​യും പ​രി​ശോ​ധി​ക്കു​ന്ന​ത്. സാ​ങ്കേ​തി​ക പി​ഴ​വാ​ണെ​ന്നു ക​ണ്ടെ​ത്തി​യാ​ൽ റൊ​ണാ​ൾ​ഡോ​യ്ക്ക് 89 ല​ക്ഷം ഡോ​ള​റും ഇ​തി​ന്‍റെ പി​ഴ​യും അ​ട​ച്ച് ത​ല​യൂ​രാം. എ​ന്നാ​ൽ നി​കു​തി വ​കു​പ്പ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്താ​ൽ റൊ​ണാ​ൾ​ഡോ ക്രി​മി​ന​ൽ ന​ട​പ​ടി​ക​ൾ നേ​രി​ടേ​ണ്ടി​വ​രും.

നി​കു​തി വെ​ട്ടി​പ്പ് കേ​സി​ൽ ബാ​ഴ്സ​ലോ​ണ​യു​ടെ അ​ർ​ജ​ന്ൈ‍​റ​ൻ സ്ട്രൈ​ക്ക​ർ ല​യ​ണ​ൽ മെ​സി​ക്ക് സ്പാ​നി​ഷ് കോ​ട​തി 21 മാ​സ​ത്തെ ത​ട​വും 20 ല​ക്ഷം യൂ​റോ (ഏ​ക​ദേ​ശം 13.2 കോ​ടി രൂ​പ) പി​ഴ​യും വി​ധി​ച്ചി​രു​ന്നു. നേ​ര​ത്തെ​യു​ള്ള വി​ധി​ക്കെ​തി​രേ മെ​സി സ​മ​ർ​പ്പി​ച്ച അ​പ്പീ​ൽ ത​ള്ളി​ക്കൊ​ണ്ടാ​ണ് കോ​ട​തി ശി​ക്ഷ പ്ര​ഖ്യാ​പി​ച്ച​ത്. 2016 ജൂ​ലൈ​യി​ലാ​യി​രു​ന്നു കോ​ട​തി മെ​സി​ക്കു ശി​ക്ഷ വി​ധി​ച്ച​ത്. സ്പാ​നി​ഷ് ലാ ​ലി​ഗ ക്ല​ബ് ബാ​ഴ്സ​ലോ​ണ താ​ര​മാ​യ മെ​സി 2007നും 2009​നും ഇ​ട​യ്ക്കു പ്ര​തി​ഫ​ല​മാ​യി ല​ഭി​ച്ച പ​ണ​ത്തി​ൽ 42 ല​ക്ഷം യൂ​റോ (ഏ​ക​ദേ​ശം 32 കോ​ടി രൂ​പ) നി​കു​തി വെ​ട്ടി​ച്ചെ​ന്നാ​ണ് കേ​സ്.